SEED News

സീഡ് മൂന്നാം സ്ഥാനവുമായി പെരിങ്ങര പി.എം.വി. ഹൈ സ്കൂൾ


കോട്ടയം: മാതൃഭൂമി നടപ്പിലാക്കി വരുന്ന സീഡ് പദ്ധതിയുടെ പ്രവർത്തനങ്ങൾ വളരെ നല്ലരീതിയിൽ നടത്തുവാൻ പി .എം. വി സ്കൂളിന് സാധിച്ചു. പ്രകൃതി സംരക്ഷണത്തിന് മഹത്തായ സന്ദേശം കുട്ടികളിലും അതിലൂടെ സമൂഹത്തിലെത്തിക്കാൻ സീഡിലൂടെ  സാധിച്ചു. സീഡ്  കൂട്ടുകാർ കൃഷി വകുപ്പുമായി സഹകരിച്ച് വിത്തുകൾ ശേഖരിക്കുകയും,  സ്കൂളിലും കുട്ടികളുടെ വീടുകളിലേക്കും കൃഷിക്കായി നൽകുകയും ചെയ്തു. സ്കൂളിൽ കുട്ടി കർഷകരുടെ നേതൃത്വത്തിൽ വെണ്ട, ചീര, പയർ, കപ്പ തുടങ്ങിയവ ഉൾപ്പെടുന്ന കൃഷിയും ചെയ്തുവരുന്നു.  ജൈവവൈവിധ്യത്തിന് ഭാഗമായി നിർമ്മിച്ച ആമ്പൽക്കുളം, ശലഭോദ്യാനം, ജൈവവേലി എന്നിവ തയ്യാറാക്കുന്നതിനും പരിപാലിക്കുന്നതിനും സീഡ് കൂട്ടുകാർ പ്രത്യേക ഉത്സാഹം കാണിക്കുന്നുണ്ട്. ശുചിത്വം ആരോഗ്യം എന്നീ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ പി .എം.വി  സ്കൂളിലെ കുട്ടികൾക്കായി.  ഇതുമായി ബന്ധപ്പെട്ട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ക്ലാസുകൾ ശുചിത്വ  ചാർട്ട് നിർമ്മാണം, മെഡിക്കൽ ക്യാമ്പ് എന്നിവ കുട്ടികൾക്ക് സീഡ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ നടത്താനായി. അദ്ധ്യാപകർ രക്ഷകർത്താക്കൾ വിദ്യാർത്ഥി ബന്ധം സുന്ദരമാക്കാൻ രക്ഷകർത്താക്കൾക്കായി പ്രത്യേക ക്ലാസുകൾ സംഘടിപ്പിച്ചു.  ആഴ്ചയിലൊരു ദിവസം സീഡ്  പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കാൻ ഈ കുട്ടികൾക്കായി. ഫ്ലക്സി ന് പകരം തുണി ഉപയോഗിച്ചുള്ള ബാനർ ഉപയോഗിക്കാനും അതുപോലെതന്നെ പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കാനും എല്ലാ പ്രോ പരിപാടിയിൽ നിന്നും പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കാനും  ശ്രദ്ധിക്കുന്നു.  ഊർജ്ജസംരക്ഷണത്തിന്റെ  ആവശ്യം മനസ്സിലാക്കി കുട്ടികൾ കൂടുതലും  സൈക്കിളിലാണ്  സ്കൂളിൽ വരുന്നത്.  സ്കൂളിലെ സ്കൂൾ ക്യാമ്പസിലെ ജൈവവൈവിധ്യം സംരക്ഷിക്കാൻ സീഡ് കൂട്ടുകാർ എന്നും മുന്നിട്ടുനിൽക്കുന്നു. വിവിധ ഫലവൃക്ഷങ്ങളും, ശലഭോദ്യാനം, ഔഷധ സസ്യ ത്തോട്ടം, എന്നിവ  കൊണ്ട് സ്കൂൾ സമ്പുഷ്ടമാണ്.  സീഡ് പദ്ധതിയുമായി ബന്ധപ്പെട്ട് സീസൺ വാച്ച് പ്രോഗ്രാം നടത്തി. സീഡ് പോലീസ്, സീഡ് റിപ്പോർട്ടർ എന്നിവ ഈ കുട്ടികളുടെ നേതൃത്വത്തിൽ ചെയ്തുവരുന്നു. എൻറെ പ്ലാവ് എൻറെ കൊന്ന എന്ന വിഭാഗത്തിൽ പെടുത്തി പ്ലാവിൻ തൈകളെ സംരക്ഷിക്കുകയും ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക, ബന്ധപ്പെട്ട കഥകളുടെ കവിതകളുടെ സമാഹാരം ഈ കുട്ടികൾ തയ്യാറാക്കുകയും ചെയ്തു.

March 13
12:53 2019

Write a Comment

Related News