SEED News

സീഡ് റിപ്പോർട്ട് ഫലംകണ്ടു, തടത്തിപ്പാറ കുളത്തിന് പുതുജീവൻ




ചേറൂർ: സീഡ് റിപ്പോർട്ടറുടെയും സീഡ് ക്ലബ്ബംഗങ്ങളുടെയും പ്രവർത്തനത്തിലൂടെ തടത്തിപ്പാറ കുളത്തിന് പുതുജീവൻ. പ്ലാസ്റ്റിക്, ഇറച്ചി മാലിന്യങ്ങൾ നിരന്തരമായി തള്ളിയതിനാൽ മലിനമായ കുളത്തിന്റെ അവസ്ഥ കാണിച്ച് കിളിനക്കോട് എം.എച്ച്. എം.എ. യു.പി. സ്‌കൂൾ സീഡ് റിപ്പോർട്ടർ കെ.വി. അഭിരാം 'മാതൃഭൂമി'യിൽ വാർത്ത നൽകിയിരുന്നു. 
പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും നേരിൽക്കണ്ട് നിവേദനവും നൽകി. ഇതേത്തുടർന്ന് കുളം മലിനമാക്കുന്നവർക്കെതിരേ ശിക്ഷാനടപടിയെടുക്കുമെന്നുകാണിച്ച് കുളത്തിനുസമീപം ബോർഡ് സ്ഥാപിച്ചു. എന്നാൽ ഇതിനുശേഷവും പുറംനാടുകളിൽനിന്നെത്തുന്ന ചിലർ ഇവിടെ മാലിന്യംതള്ളുന്നത് തുടർന്നു. വീണ്ടും സീഡ് പ്രവർത്തകർ പഞ്ചായത്തിനെ വിവരമറിയിച്ചു.
 പിന്നീട് കർശന നടപടിയുമായി രംഗത്തുവന്ന പഞ്ചായത്ത് കുളം സംരക്ഷണഭിത്തി കെട്ടി നവീകരിക്കാൻ ബജറ്റിൽ തുക വകയിരുത്തി. വശം കെട്ടി വൃത്തിയാക്കുന്ന പണി തുടങ്ങുകയുംചെയ്തു.

March 23
12:53 2019

Write a Comment

Related News