SEED News

പാലുണ്ടയിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു



എടക്കര: അപകടക്കെണിയായി മാറിയ പാലുണ്ട അങ്ങാടിയിൽ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ യാത്രക്കാർക്കായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. നാരോക്കാവ് ഹൈസ്‌കൂളിലെ സീഡ് യൂണിറ്റും എസ്.പി.സി. അംഗങ്ങളുംചേർന്നാണ് ബോർഡുകൾ സ്ഥാപിച്ചത്. അന്തർസംസ്ഥാന പാതയായ കെ.എൻ.ജി. റോഡിലെ പാലുണ്ട അങ്ങാടിയോടുചേർന്ന പ്രദേശങ്ങൾ സ്ഥിരം അപകടമേഖലയാണ്.
എടക്കര സി.ഐ. സുനിൽ പുളിക്കൻ ഉദ്ഘാടനം ചെയ്തു. ൃപ്രഥമാധ്യാപിക വി.പി. അന്നമ്മ, സീഡ് കോ-ഓർഡിനേറ്റർ ഷാന്റി ജോൺ, കെ.പി. മുസാഫർ, വിദ്യാർഥികളായ അശ്വിൻ, സൂര്യ, അഷ്മിത്, അഖില, അസ്ബിൻ എന്നിവർ നേതൃത്വംനല്കി.    




March 23
12:53 2019

Write a Comment