SEED News

പാട്ടുപാടി നെല്ലുകൊയ്ത് വിദ്യാർഥിനികൾ




പെരിന്തൽമണ്ണ: കൊയ്ത്തുപാട്ടിന്റെ ആവേശത്തിൽ വിളഞ്ഞ നെൽക്കതിരുകൾ കൊയ്‌തെടുത്ത് വിദ്യാർഥിനികൾ. പാതായ്ക്കര പാടത്തെ കൊയ്ത്തുത്സവം വിദ്യാർഥിനികൾക്ക് കൃഷിയുടെയും അധ്വാനത്തിന്റെയും പുത്തനറിവായി. 
പെരിന്തൽമണ്ണ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ ഹരിതസേന സീഡ് അംഗങ്ങളായ 64 വിദ്യാർഥിനികളാണ് പാതായ്ക്കര പാടത്ത് കൊയ്ത്തിനെത്തിയത്. കഴിഞ്ഞ നവംബറിൽ ഈ പാടത്തെ ഞാറ് നടീലിൽ ഇവരും പങ്കെടുത്തിരുന്നു. രാവിലെ പാടത്തെത്തിയ കുട്ടികൾക്ക് കർഷകർ അരിവാളുപയോഗിച്ച് കൊയ്യാനും കതിരുകൾ കെട്ടാനും പരിശീലനം നൽകി.
കർഷകരാwയ പരിയാരത്ത് ഗോപാലൻനായർ, ബാലൻനായർ എന്നിവരും കല്യാണി, ദേവകി, കാർത്യായനി, വേശു എന്നീ കർഷകത്തൊഴിലാളികളുമാണ് കൊയ്ത്ത് പരിശീലിപ്പിച്ചത്. കൊയ്ത്തുപാട്ട് പാടിയാണ് വിദ്യാർഥിനികൾ കൊയ്തത്.
സീഡ് കോ-ഓർഡിനേറ്റർ കെ.ബി. ഉമ, അധ്യാപകരായ ടി.പി. ഭരതൻ, പി. മുരളീധരൻ, ഷിനിജ എന്നിവർ നേതൃത്വം നൽകി.

March 23
12:53 2019

Write a Comment

Related News