SEED News

മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്‌കാരം കൂരിയാട് എ.എം.യു.പി. സ്‌കൂളിന്



കോട്ടയ്ക്കൽ: മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയപുരസ്‌കാരം കൂരിയാട് എ.എം.യു.പി. സ്‌കൂളിന്. വിദ്യാലയത്തിലും പുറത്തുമായി സീഡ് വിദ്യാർഥികൾ നടത്തിയ മികവാർന്ന പ്രവർത്തനങ്ങളാണ് അവാർഡിന് അർഹമാക്കിയത്. 
സ്‌കൂളിലും വീടുകളിലുമായി വിദ്യാർഥികൾ പച്ചക്കറി കൃഷിചെയ്ത് മികച്ച വിളവുണ്ടാക്കി. ഇലക്കറികൾക്കും പ്രാധാന്യംനൽകി. 'വീട്ടുമുറ്റത്തൊരു വാഴ' പദ്ധതിയിലൂടെ വാഴത്തൈകൾ വിതരണംചെയ്തു. അധ്യാപകർക്കും കുടുംബശ്രീ പ്രവർത്തകർക്കും വാഴക്കന്നുകൾ നൽകി. ജൈവവളങ്ങളും ജൈവകീടനാശിനികളും ഉപയോഗിച്ചാണ് കൃഷി നടത്തിയത്. സ്‌കൂൾവളപ്പിൽ കരിമ്പുകൃഷിയും നടത്തിയിരുന്നു. നാട്ടുമാവിൻതൈകളും വിതരണംചെയ്തു. 
ജലസംരക്ഷണയാത്രകൾ, മഴക്കുഴിനിർമ്മാണം, ബോധവത്കരണം, കുടിവെള്ളപരിശോധന തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ചെയ്തു. പ്രകൃതിസംരക്ഷണദിനത്തിൽത്തന്നെ ക്ലീൻ കൂരിയാട് പദ്ധതിക്കും തുടക്കമിട്ടു. അധ്യാപകനായ കെ. ഗണേശനും പ്രഥമാധ്യാപകനായ പി. സുരേഷുമാണ് സീഡിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 
ജില്ലയിൽ ഒന്നാംസ്ഥാനം നേടുന്ന വിദ്യാലയത്തിന് 25,000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയുമാണ് സമ്മാനം. വിദ്യാഭ്യാസജില്ലാ തലത്തിൽ ഒന്നുംരണ്ടുംമൂന്നും സ്ഥാനങ്ങൾ നേടിയ വിദ്യാലയങ്ങൾക്ക് യഥാക്രമം 15,000, 10,000, 5,000 രൂപവീതം കാഷ് അവാർഡ് നൽകും. റവന്യൂ ജില്ലയിലെ രണ്ട് മികച്ച എൽ.പി. സ്‌കൂളുകൾക്ക് ഹരിതമുകുളം അവാർഡായി 5,000 രൂപവീതം നൽകും.
വിദ്യാഭ്യാസജില്ലാതലത്തിൽ മികച്ച ടീച്ചർ കോ-ഓർഡിനേറ്റർക്ക് 5,000 രൂപ സമ്മാനിക്കും. മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന കുട്ടികൾക്ക് ജെംഓഫ് സീഡായി പ്രശസ്തിപത്രവും ട്രോഫിയും നൽകി അനുമോദിക്കും. 'നാട്ടുമാഞ്ചോട്ടിൽ'  പദ്ധതിയിൽ ജില്ലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്‌കൂളിന് പ്രശസ്തിപത്രം നൽകും. ലവ്പ്ലാസ്റ്റിക് പദ്ധതിയിൽ ഒന്നുംരണ്ടും മൂന്നും സ്ഥാനംനേടിയ സ്‌കൂളുകൾക്ക് യഥാക്രമം 3,000, 2,000, 1,000 രൂപ സമ്മാനമായി നൽകും. 
വിദ്യാഭ്യാസജില്ലകളിൽ സമ്മാനംനേടിയ 
സ്‌കൂളുകൾ
മലപ്പുറം വിദ്യാഭ്യാസജില്ല
ഒന്നാംസ്ഥാനം- യു.എ.എച്ച്.എം.യു.പി. സ്‌കൂൾ ഓമാനൂർ
രണ്ടാംസ്ഥാനം-ജി.എം.യു.പി. സ്‌കൂൾ അരിമ്പ്ര
മൂന്നാംസ്ഥാനം-എ.എം.യു.പി. സ്‌കൂൾ ആക്കോട് വിരിപ്പാടം
പ്രോത്സാഹനസമ്മാനം
പന്തല്ലൂർ എച്ച്.എസ്.എസ്. കടമ്പോട്, എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ,  ജി.എം.യു.പി. സ്‌കൂൾ ഒഴുകൂർ, സെന്റ് ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പുത്തനങ്ങാടി, ജി.യു.പി. സ്‌കൂൾ വീമ്പൂർ.
ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർ- കെ. ഗണേഷൻ (എ.എം.യു.പി.എസ്. കൂരിയാട്)
ജെം ഓഫ് സീഡ്-എം. സംഗീത (എ.എം.യു.പി.എസ്. കൂരിയാട്)
വണ്ടൂർ വിദ്യാഭ്യാസ ജില്ല
ഒന്നാംസ്ഥാനം-ജി.യു.പി.എസ്. ചെങ്ങര, രണ്ടാംസ്ഥാനം-ക്രസന്റ് യു.പി.എസ്. കാരപ്പുറം, 
മൂന്നാംസ്ഥാനം-എൻ.എച്ച്.എസ്.എസ്. നാരോക്കാവ്
പ്രോത്സാഹനസമ്മാനം
ജി.എച്ച്.എസ്.എസ്. പട്ടിക്കാട്
ജി.എച്ച്.എസ്.എസ്. വെറ്റിലപ്പാറ, ജി.യു.പി.എസ്. അമരമ്പലം സൗത്ത്, ജി.എം.യു.പി.എസ്. ഒറവംപുറം, എസ്.വി.എ.യു.പി.എസ്. കാപ്പിൽ, ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ
ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർ-സി.പി. വഫീഖ മുസ്തഫ (ജി.യു.പി.എസ്. ചെങ്ങര)
ജെംഓഫ് സീഡ്-സി.കെ. ലുബില (ജി.യു.പി.എസ്. 
ചെങ്ങര)
തിരൂരങ്ങാടി വിദ്യാഭ്യാസജില്ല
ഒന്നാംസ്ഥാനം-എം.എച്ച്.എം.എ.യു.പി.എസ്. കിളിനക്കോട്
രണ്ടാംസ്ഥാനം-കെ.എച്ച്.എം.എച്ച്.എസ്.എസ്.വാളക്കുളം
മൂന്നാംസ്ഥാനം-ജി.യു.പി.എസ്. എ.ആർ. നഗർ
പ്രോത്സാഹനസമ്മാനം
ജവഹർ നവോദയ വിദ്യാലയം ഊരകം വേങ്ങര, എ.യു.പി.എസ്. ചിറമംഗലം, ഇസ്‌ലാഹിയ പബ്ലിക് സ്‌കൂൾ കോട്ടയ്ക്കൽ, ജി.യു.പി.എസ്. അരിയല്ലൂർ, പീസ് പബ്ലിക് സ്‌കൂൾ വേങ്ങര, എ.എം.യു.പി.എസ്. പാറക്കൽ
ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർ- ജി. സുലോചന(എം.എച്ച്.എം.എ.യു.പി.എസ്. കിളിനക്കോട്)
ജെംഓഫ് സീഡ്- കെ.വി. അഭിരാം (എം.എച്ച്.എം.എ.യു.പി.എസ്. കിളിനക്കോട്)
തിരൂർ വിദ്യാഭ്യാസജില്ല
ഒന്നാംസ്ഥാനം-കുറ്റിയിൽ എ.യു.പി. സ്‌കൂൾ പടിയം വെട്ടം
രണ്ടാംസ്ഥാനം- ജി.യു.പി.എസ്. കോലൊളമ്പ്, മൂന്നാംസ്ഥാനം-എം.ഡി.പി.എസ്.യു.പി.എസ്. ഏഴൂർ
പ്രോത്സാഹനസമ്മാനം
ഭാരതീയ വിദ്യാഭവൻ വളാഞ്ചേരി
എം.ഇ.ടി. ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ വൈരങ്കോട്, പി.കെ.ടി.ബി.എം.യു.പി.എസ്. കൂട്ടായി
ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർ-ജെ. മിനി (കുറ്റിയിൽ എ.യു.പി.എസ്. പടിയം വെട്ടം)
ജെംഓഫ് സീഡ്-എൻ.വി. അളകനന്ദ (ജി.യു.പി.എസ്. കോലൊളമ്പ്)
ലവ് പ്ലാസ്റ്റിക് അവാർഡ് 
ജേതാക്കൾ
ഒന്നാംസ്ഥാനം-എൻ.എച്ച്.എസ്.എസ്. നാരോക്കാവ്, രണ്ടാംസ്ഥാനം- കെ.എച്ച്.എം.എച്ച്.എസ്.എസ്. വാളക്കുളം, മൂന്നാംസ്ഥാനം-എം.ഡി.പി.എസ്.യു.പി.എസ്. ഏഴൂർ  
ഹരിതമുകുളം അവാർഡ് 
ജേതാക്കൾ
ജി.എഫ്.എൽ.പി.എസ്. വെളിയങ്കോട്, എ.എം.എൽ.പി.എസ്. ക്ലാരി സൗത്ത്  
നാട്ടുമാഞ്ചോട്ടിൽ മികച്ച പ്രകടനം- കുറ്റിയിൽ എ.യു.പി.എസ്. പടിയം വെട്ടം 

March 23
12:53 2019

Write a Comment

Related News