SEED News

കണ്ണൂരില്‍ കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി


 


 

 

കണ്ണൂര്‍ ജില്ലയിലെ ഈവര്‍ഷത്തെ മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയത്തിനുള്ള പുരസ്‌കാരത്തിന്  കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തൊക്കിലങ്ങാടി അര്‍ഹമായി. വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ മാതൃക സൃഷ്ടിക്കുക വഴി ജില്ലയിലെ മികച്ച വിദ്യാലയമായി കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി മാറി. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ കുളങ്ങള്‍ നിര്‍മിച്ചു. ആരോഗ്യകേരളത്തിനായി ഔഷധച്ചെടികള്‍ നട്ടുവളര്‍ത്തിയതും സ്‌കൂളിന്റെ മികവുറ്റ പ്രവര്‍ത്തനമാണ്. കുറുമ്പക്കലില്‍ രണ്ട് കുളങ്ങളാണ് സീഡ് അംഗങ്ങള്‍ നിര്‍മിച്ചുനല്‍കിയത്.

 ക്ഷേത്രവളപ്പില്‍ നിര്‍മിച്ച ഔഷധോദ്യാനം അപൂര്‍വ ഔഷധച്ചെടികളുടെ കേന്ദ്രമായി. വിഷരഹിത പച്ചക്കറി വിഭവങ്ങളാണ് സ്‌കൂളില്‍ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പുന്നത്. കരനെല്‍കൃഷിയിലും മഞ്ഞള്‍ കൃഷിയിലും നൂറുമേനി വിളയിച്ചതും സീഡ് അംഗങ്ങളുടെ വേറിട്ട പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. തങ്ങളുടെ വിദ്യാലയത്തെ കാര്‍ഷിക സ്വയംപര്യാപ്തമാക്കിയെന്ന അഭിമാനവും ഈ വിദ്യാലയത്തിന് അവകാശപ്പെട്ടതാണ്. എല്‍.ഇ.ഡി. ബള്‍ബുകള്‍ നിര്‍മിച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കി മാതൃകകാട്ടി. ഭൂഗര്‍ഭ ജലവിതാനം കുറയുന്നതുമായി ബന്ധപ്പെട്ട്് പ്രദേശത്തെ 72 വീടുകളില്‍ സര്‍വേ നടത്തി. കവ്വായി മുതല്‍ മാഹിവരെ കടല്‍തീര യാത്രനടത്തി തീരത്തെ ജൈവ വൈവിധ്യത്തെ അടുത്തറിയാന്‍ സീഡംഗങ്ങള്‍ നടത്തിയ പ്രവര്‍ത്തനം ശ്രദ്ധേയമായി.

ഹരിത വിദ്യാലയം: കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല-ഒന്നാംസ്ഥാനം: മുതുകുറ്റി യു.പി. സ്‌കൂള്‍ രണ്ടാംസ്ഥാനം: വലിയന്നൂര്‍ നോര്‍ത്ത് യു.പി. സ്‌കൂള്‍ മൂന്നാം സ്ഥാനം : അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

സമാശ്വാസ സമ്മാനത്തിന് അര്‍ഹരായവര്‍: കിഴുത്തള്ളി ഈസ്റ്റ് യു.പി. സ്‌കൂള്‍, എസ്.എന്‍.വിദ്യാമന്ദിര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തളാപ്പ്, ആര്‍.കെ. യു.പി. സ്‌കൂള്‍, പാലോട്ടുവയല്‍ പെര്‍ഫക്ട് ഇംഗ്ലീഷ് സ്‌കൂള്‍. എടക്കാട് തോട്ടട വെസ്റ്റ് യു.പി. സ്‌കൂള്‍ എച്ച്.ഐ.എസ്. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ആനയിടുക്ക് ഏച്ചൂര്‍ വെസ്റ്റ് യു.പി. സ്‌കൂള്‍

ജെം ഓഫ് സീഡ്: സി.ശ്രീനന്ദ, മുതുകുറ്റി യു.പി. സ്‌കൂള്‍

ബെസ്റ്റ് ടീച്ചര്‍ കോ ഓര്‍ഡിനേറ്റര്‍: എന്‍.വി.രഞ്ചിത്ത്കുമാര്‍(മാവിലായി യു.പി. സ്‌കൂള്‍)

ഹരിത വിദ്യാലയം:  തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല: ഒന്നാം സ്ഥാനം: കൊട്ടില ഗവ. എച്ച്.എസ്.എസ്., രണ്ടാം സ്ഥാനം: ചെറുപുഴ ജെ.എം. യു.പി. സ്‌കൂള്‍, മൂന്നാം സ്ഥാനം: മാടായി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

സമാശ്വാസ സമ്മാനം:  ചന്ദനക്കാംപാറ ചെറുപുഷ്പം ഹൈസ്‌കൂള്‍, മാത്തില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഏറ്റുകുടുക്ക എ.യു.പി. സ്‌കൂള്‍, മൊറാഴ ജി.യു.പി. സ്‌കൂള്‍, കയരളം യു.പി. സ്‌കൂള്‍, നുച്യാട് ജി.യു.പി. സ്‌കൂള്‍, ഏര്യം വിദ്യാമിത്രം യു.പി. സ്‌കൂള്‍

ജെം ഓഫ് സീഡ്: എം.പി.ഉണ്ണിക്കൃഷ്ണന്‍, മാത്തില്‍ ഗവ. എച്ച്.എസ്.എസ്.

ബെസ്റ്റ് ടീച്ചര്‍ കോ ഓര്‍ഡിനേറ്റര്‍: സുഗേഷ് കെ.വി. ഏര്യം വിദ്യാമിത്രം യു.പി. സ്‌കൂള്‍

തലശ്ശേരി വിദ്യാഭ്യാസ ജില്ല

ഹരിതവിദ്യാലയം: ഒന്നാം സ്ഥാനം: അമൃത വിദ്യാലയം, പൂക്കോട്, രണ്ടാംസ്ഥാനം: മട്ടന്നൂര്‍ എച്ച്.എസ്.എസ്.

മൂന്നാം സ്ഥാനം: ശ്രീ ശങ്കര വിദ്യാപീഠം മട്ടന്നൂര്‍

സമാശ്വാസ സമ്മാനം: ജവാഹര്‍ നവോദയ വിദ്യാലയം, പന്തക്കല്‍, വട്ടിപ്രം യു.പി. സ്‌കൂള്‍, കൂത്തുപറമ്പ് യു.പി. സ്‌കൂള്‍, പരിയാരം യു.പി. സ്‌കൂള്‍, സൗത്ത് കൂത്തുപറമ്പ് യു.പി. സ്‌കൂള്‍

ബെസ്റ്റ് ടീച്ചര്‍ കോ ഓര്‍ഡിനേറ്റര്‍:

രഞ്ജിനി കൃഷ്ണന്‍ (ജെ.എന്‍.ജി.എച്ച്.എസ്.എസ്., മാഹി)

ലവ് പ്ലാസ്റ്റിക് പുരസ്‌കാരത്തിന് അര്‍ഹരായവര്‍:

ഒന്നാം സ്ഥാനം: എസ്.എന്‍.വിദ്യാമന്ദിര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തളാപ്പ്

രണ്ടാം സ്ഥാനം: ഗവ. യു.പി. സ്‌കൂള്‍ പുറച്ചേരി

മൂന്നാം സ്ഥാനം : പെര്‍ഫക്ട് ഇംഗ്ലീഷ് സ്‌കൂള്‍ എടക്കാട്

ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍: ഗവ. എല്‍.പി. സ്‌കൂള്‍, തെക്കേക്കര, കടന്നപ്പള്ളി

നാട്ടുമാവിന്‍ചോട്ടില്‍ പുരസ്‌കാരം: കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,  തൊക്കിലങ്ങാടി

ഹരിതമുകുളം വിജയികള്‍: ഇരിണാവ് ഹിന്ദു എ.എല്‍.പി. സ്‌കൂള്‍, വേശാല ഈസ്റ്റ് എല്‍.പി. സ്‌കൂള്‍

സമാശ്വാസ സമ്മാനം:  തെക്കേക്കര ജി.എല്‍.പി. സ്‌കൂള്‍. കടന്നപ്പള്ളി.


April 18
12:53 2019

Write a Comment

Related News