SEED News

ഇ-വേസ്റ്റിൽനിന്ന് ഉയിർകൊണ്ടത് ജീവൻ തുടിക്കുന്ന ദൃശ്യം

ശ്രീകൃഷ്ണപുരം: ഉപേക്ഷിച്ച ടെലിഫോണിന്റെ ഭാഗങ്ങളും കമ്പ്യൂട്ടർ കീബോർഡുകളും ഒന്നും ചെയ്യാനാവാതെ വീട്ടിനകത്ത് കൂട്ടിയിടുന്ന ഗൃഹോപകരണങ്ങളുടെ കവറുകളുമൊക്കെ ഒരുമിച്ചുചേർത്തപ്പോൾ മനോഹരമായ ശില്പം പിറന്നു.  ശ്രീകൃഷ്ണപുരം ഗവ. ഹയർസെക്കന്ററി സ്കൂളിലെ സീഡ് വിദ്യാർഥികളും എൻ.സി.സി. യൂണിറ്റും ചേർന്നാണ് ഇൻസ്റ്റലേഷൻ തയ്യാറാക്കിയത്. പരിസ്ഥിതിനാശത്തിന് കാരണമാകുന്ന ഇലക്‌ട്രോണിക് മാലിന്യങ്ങൾ കലാപരമായി ഉപയോഗപ്പെടുത്തുകയായിരുന്നു വിദ്യാർഥികൾ. 
സ്കൂൾ വളപ്പിൽനിന്ന് പെറുക്കിയെടുത്ത പാഴ്‌വസ്തുക്കളുപയോഗിച്ചായിരുന്നു നിർമാണം.  സൂരജ് ബാബു, അജിൻ എന്നിവർ നേതൃത്വം നൽകി. പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ചാണ് ഇൻസ്റ്റലേഷൻ തയ്യാറാക്കിയത്.
 ഇ-വേസ്റ്റ് എങ്ങനെ നിർമ്മാർജ്ജനം ചെയ്യാം എന്ന വിഷയത്തിൽ പ്രചാരണവും നടത്തി. പ്രധാനാധ്യാപകൻ കെ.ആർ. ശശി പരിസ്ഥിതിസംരക്ഷണ സന്ദേശം നൽകി. അധ്യാപകരായ രാജേഷ്, വിബിൻനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.

June 14
12:53 2019

Write a Comment

Related News