SEED News

കാഴ്ചയുടെ നിറം മങ്ങിയ ലോകത്ത് കൃഷ്ണേന്ദുവിന്റെ വർണ്ണ വസന്തം

കാഴ്ചയുടെ നിറം മങ്ങിയ ലോകത്ത്  കൃഷ്ണേന്ദുവിന്റെ വർണ്ണ വസന്തം  

കുമരകം :  കാഴ്ചയുടെ നിറം മങ്ങിയ ലോകത്ത് കൃഷ്ണേന്ദുവെന്ന നാലാം ക്ലാസ്സുകാരി നെയ്യുന്നത് ഒരു വർണ്ണ വസന്തം തന്നെയാണ്.വായൂ മലിനീകരണം തടയുകയെന്ന മാതൃഭൂമി സീഡ് പ്രോഗ്രാമിന്റെ കോട്ടയം ജില്ല തല ഉദ്ഘാടകയായിരുന്നു കൃഷ്ണേന്ദു. വായുമലിനീകരണത്തിനെതിരെയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് ഈ മിടുക്കി ആയിരുന്നു സ്കൂളിലെ പരിസ്ഥിതി പ്രവർത്തങ്ങളിൽ കൃഷ്ണേന്ദുവിനു വലിയ താല്പര്യമാണ്.
ഒളശ്ശ അന്ധവിദ്യാലയത്തിന്റെ അഭിമാനതാരത്തിന് ഒരു കളക്ടറായി മാറണമെന്നാണ് ആഗ്രഹം. സ്കൂൾ അദ്ധ്യാപകർക്കും സഹപാഠികൾക്കും പ്രിയങ്കരിയാണ് ഈ കൊച്ചു മിടുക്കി. 
 ആലപ്പുഴ മാന്നാർ സ്വദേശിയായ പി.ജയകുമാറിന്റെയും ദിവ്യ ചന്ദ്രന്റെയും ഏകമകളാണ് കൃഷ്ണേന്ദു. കവിതകളും ലളിതഗാനവും ഏറെ ഇഷ്ടമുള്ള ഈ കൊച്ചു മിടുക്കി രണ്ടു വർഷമായി ശാസ്ത്രീയ സംഗീതവും അഭ്യസിക്കുന്നു. ആകാശവാണിയിൽ ഒരു ലളിതഗാനം പാടാനുള്ള അവസരവും ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ഏറെ പ്രിയപ്പെട്ട വാദ്യമായ ചെണ്ട അഭ്യസിക്കണമെന്നതാണ് കൊച്ചു ഗായികയുടെ മെറ്റൊരു ആഗ്രഹം. 
കാഴ്ചയില്ലാത്ത കുട്ടി എന്നതിനപ്പുറം തന്റെ എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യുന്ന സ്വഭാവ ഗുണം കൃഷ്ണേന്ദുവിന്റെ ഉറച്ച മനസിനെ തുറന്നു കാട്ടുന്നു. 

June 15
12:53 2019

Write a Comment

Related News