SEED News

മുത്തശ്ശി മാന്തോപ്പൊരുക്കി ഗോപാൽ യു.പി. സ്കൂൾ

പിലാത്തറ: കുഞ്ഞിമംഗലം ഗോപാൽ യു.പി. സ്കൂൾ മാതൃഭൂമി സീഡ്, പരിസ്ഥിതി ക്ലബ്ബ് എന്നിവ ചേർന്ന് നാട്ടുമാന്തോപ്പ് ഒരുക്കുന്നു. 
101 മുത്തശ്ശിമാർ 101 നാട്ടുമാവ് നട്ടൊരുക്കിയ മാന്തോപ്പിന് മുത്തശ്ശി മാന്തോപ്പ് എന്നാണ് പേരിട്ടത്. 
ഇവരുടെ പേരക്കുട്ടികൾ ഇവ സംരക്ഷിക്കും. ഇതോടൊപ്പം ഔഷധോദ്യാനവും പച്ചക്കറിത്തോട്ടവും നിർമിക്കാനും പദ്ധതിയുണ്ട്. 
സീക്ക് ഡയറക്ടർ ടി.പി.പദ്‌മനാഭൻ ഉദ്ഘാടനം ചെയ്തു. എ.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.കെ. സുകുമാരൻ നമ്പ്യാർ, പി.വി.പ്രസീത, കെ.ഷീബ എന്നിവർ സംസാരിച്ചു.

June 15
12:53 2019

Write a Comment

Related News