SEED News

സി.ദിനിലിനെ മാതൃഭൂമി സീഡ് അനുമോദിച്ചു

കണ്ണൂർ: കേരള എൻജിനീയറിങ് പ്രവേശനപരീക്ഷയിൽ ജില്ലയിൽ ഒന്നാംറാങ്കും സംസ്ഥാനത്ത് 11-ാം റാങ്കും നേടിയ സി.ദിനിലിനെ മാതൃഭൂമി നടാൽ ഓഫീസിൽ ചേർന്ന ചടങ്ങിൽ അനുമോദിച്ചു. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്. സീഡ് ക്ലബ്ബ് ലീഡറായിരുന്നു ദിനിൽ. സീഡ് 10-ാം വർഷത്തിൽ സംസ്ഥാനത്തെ മികച്ച സീഡ് വിദ്യാലയമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്. തിരഞ്ഞെടുക്കപ്പെട്ടതിന് പിറകിൽ ദിനിലിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനമാണ്.
ചടങ്ങിൽ യൂണിറ്റ് മാനേജർ ജഗദീഷ് ജി. ഉപഹാരം നല്കി. ന്യൂസ് എഡിറ്റർ കെ.വിനോദ്ചന്ദ്രൻ അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി മാനേജർ (സർക്കുലേഷൻ) പി.എ.ഷിനുകുമാർ, ചീഫ് അക്കൗണ്ടന്റ് ഒ.വി.വിജയൻ, മാതൃഭൂമി സീഡ് കോ ഓർഡിനേറ്റർ സി.സുനിൽകുമാർ, മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്. സീഡ് കോ ഓർഡിനേറ്റർ ഡോ. പി.കെ.ദിലീപ്, സീഡ് എക്സിക്യൂട്ടീവ് ബിജിഷ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ദിനിലിന്റെ മാതാപിതാക്കളായ സി.ദിനേശൻ, പി.കെ.നിഷ, സഹോദരി സന്മയ എന്നിവർ പങ്കെടുത്തു.

June 15
12:53 2019

Write a Comment

Related News