SEED News

നാട്ടു മാന്തോപ്പ് നിർമിക്കാൻ പരിസ്ഥിതി സേന



കാലിച്ചാനടുക്കം :ഹരിത കേരളം മിഷൻ കാസർഗോഡ് ജില്ലയുടെ ഹരിത മുറ്റം പദ്ധതിയുടെ ഭാഗമായി ഗവർമെന്റ് ഹൈസ്കൂൾ കാലിച്ചാനടുക്കത്തെ പരിസ്ഥിതി ക്ലബ്ബ് ,കോടോംബേളൂർ പഞ്ചായത്തിലെ നരോത്ത് കാവിൽ നാടൻ മാന്തോപ്പ് പരിപാടിക്ക് തുടക്കം കുറിച്ചു.ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശമായ വായു മലിനീകരണം ചെറുക്കുക എന്ന ലക്ഷ്യമുൾക്കൊണ്ടാണ് വിദ്യാലയം പ്രവർത്തനം ഏറ്റെടുത്തത്.
മധ്യവേനലവധിക്കാലത്ത് വിദ്യാലയത്തിൽ നടന്ന മാമ്പഴമധുരം പരിപാടിയുടെ ഭാഗമായി ശേഖരിച്ച മാവിന്റെ വിത്തുകൾ ശേഖരിച്ച് തൈ ഉണ്ടാക്കിയും കുട്ടികളുടെ വീട്ടിൽ മാവിൻതൈ ഉണ്ടാക്കി യുമാണ് തൈകൾ ഉല്പാദിപ്പിച്ചത്.അന്യം നിന്നുപോകുന്ന മാമ്പഴ ഇനങ്ങളായ കിളിച്ചുണ്ടൻ മാങ്ങ, മൂവാണ്ടൻ ,പഞ്ചസാര മാങ്ങ,ഗോമാങ്ങ, പുളിയൻ മാങ്ങ ഈമ്പി ക്കുടിയൻമാങ്ങ ,കപ്പ മാങ്ങ ,കുഞ്ഞിമംഗലം മാങ്ങ ,നമ്പ്യാർ മാങ്ങ തടങ്ങിയവയുടെ തൈകൾ 
നരോത്ത് ശ്രീ പെരട്ടൂർ കൂലോം ഭഗവതി ക്ഷേത്ര സ്ഥലത്ത് ഉത്സവാന്തരീക്ഷത്തിൽ ക്ഷേത്ര ഇളയച്ഛൻ പി.വി.കുഞ്ഞികൃഷ്ണൻ ,ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സുബ്രഹ്മണ്യൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ ,പി ടി എ പ്രസിഡന്റ് പി വി ശശിധരൻ ,ക്ഷേത്ര ഭരണ സമിതി സെക്രട്ടറി പി വി സുരേഷ് അധ്യാപകരായ ആശ എം വി ,ഭാസ്കരൻ വി കെ ,വിജയകൃഷ്ണൻ പി എന്നിവർ സംസാരിച്ചു.  ഡ്രീം മേക്കേർസ് ക്ലബ്ബ് നരോത്ത് ,സ്കൗട്ട് ആന്റ് ഗൈഡ്സ് കാലിച്ചാനടുക്കം എന്നിവർ പ്രവർത്തനത്തിൽ പങ്കാളിയായി.. ക്ഷേത്രസമിതി കുട്ടികൾക്ക് ലഘുഭക്ഷണം നല്കി.
Attachments area

June 15
12:53 2019

Write a Comment

Related News