SEED News

കെ.എ.യു.ഹൈസ്കൂളിൽ നക്ഷത്രവനം തുടങ്ങി



വെള്ളാനിക്കര:  കെ.എ.യു.ഹൈസ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നക്ഷത്രവനം പദ്ധതി ആരംഭിച്ചു. കെ. രാജൻ എം.എൽ.എ.ഉത്‌ഘാടനം നിർവഹിച്ചു.തുടർന്ന്  എല്ലാ വിദ്യാർത്ഥികൾക്കും വൃക്ഷതൈകൾ വിതരണം ചെയ്‌തു.വീടുകളിൽ  അടുക്കളത്തോട്ടം നിർമിക്കാനായി വിദ്യാർത്ഥികൾക്കു പച്ചക്കറിവിത്തും,കൃഷി പരിപാലനവുമായി ബന്ധപ്പെട്ടു ബുക്ക്ലെറ്റും വിതരണം ചെയ്‌തു.മാടക്കത്തറ കൃഷി ഓഫീസർ  സത്യ വർമ്മ കുട്ടികൾക്കായി ക്ലാസ്സെടുത്തു.ഹെഡ്മിസ്ട്രസ് ടി.ജെ. മാഗി,സ്കൂൾ സീഡ് കോഓർഡിനേറ്റർ കെ.എസ് സജീഷ,അസിസ്റ്റന്റ്  കൃഷി ഓഫീസർ നീതു എന്നിവർ നേതൃത്വം വഹിച്ചു .

 

June 20
12:53 2019

Write a Comment

Related News