SEED News

വായുമലിനീകരണ പ്രതിരോധത്തിന്റെ വഴികളറിഞ്ഞ് സീഡ് അംഗങ്ങൾ

തിരുവനന്തപുരം: ജീവന്റെ നിലനിൽപ്പിനാവശ്യമായ വായുവിന്റെ മലിനീകരണവും പ്രതിരോധമാർഗങ്ങളും മനസ്സിലാക്കി മാതൃഭൂമി സീഡ് അംഗങ്ങൾ. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ ഓഫീസ് സന്ദർശിച്ചാണ് സീഡ് അംഗങ്ങൾ ഇക്കാര്യം മനസ്സിലാക്കിയത്.
അയിരൂപ്പാറ കെ.പി.ഗോപിനാഥൻ മെമ്മോറിയൽ സ്‌കൂൾ, കണിയാപുരം കൈരളി വിദ്യാ മന്ദിർ, ഇടവിളാകം ഗവ. യു.പി.എസ്. എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളും അധ്യാപകരുമാണ് പങ്കെടുത്തത്. എൻവയോൺമെന്റ് എൻജിനീയർ രമ്യ കുട്ടികൾക്ക് അന്തരീക്ഷ മലി
നീകരണത്തെക്കുറിച്ച് ക്ലാസെടുത്തു.
വായുമലിനീകരണം കാരണം ഓരോ വർഷവും രണ്ടു ദശലക്ഷം പേർ മരിക്കുന്നുണ്ട്. ശ്വാസകോശരോഗങ്ങൾ മുതൽ അർബുദം വരെ വായുമലിനീകരണത്തിലൂടെ ഉണ്ടാകുന്നു. എയർഫ്രഷ്‌നർ, പെർഫ്യൂം എന്നിവയും വായുമലിനീകരണത്തിനു കാരണമാകുന്നുണ്ടെന്നത് കുട്ടികൾക്ക് പുതിയ അറിവായിരുന്നു.
എൻജിനീയർമാരായ അമൽ, അനീഷ്, രൂപൻ എന്നിവർ വായുവിന്റെ ഗുണനിലവാരം അളക്കുന്നതിനെക്കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു. ഗുണമേന്മ അളക്കുന്ന ഉപകരണങ്ങൾ പരിചയപ്പെടുത്തി.

June 20
12:53 2019

Write a Comment

Related News