SEED News

കന്യാകുളങ്ങര ഗേൾസ് എച്ച്.എസ്.എസിൽ വായുമലിനീകരണത്തിനെതിരേ സെമിനാർ

വെമ്പായം: കന്യാകുളങ്ങര ജി.ജി.എച്ച്.എസ്.എസിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സെമിനാർ നടത്തി. വായുമലിനീകരണവും പ്രതിരോധമാർഗങ്ങളും എന്നതായിരുന്നു വിഷയം. പരിസ്ഥിതി പ്രവർത്തകരായ അസീം, അനന്തകൃഷ്ണൻ എന്നിവർ ക്ലാസ് നയിച്ചു. ഫോട്ടോ പ്രദർശനവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
പ്രഥമാധ്യാപിക പ്രീത എൻ.ആർ., സീനിയർ അസിസ്റ്റന്റ് മണിയൻ, അധ്യാപകരായ അബ്ദുൽ ഹക്കീം, പി.രാജു, ഷിഹാന മെഹ്‌റുബി, സീഡ് കോ-ഓർഡിനേറ്റർ ഷീന എന്നിവർ പങ്കെടുത്തു.
മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണംചെയ്തു. മുൻപ് വച്ചുപിടിപ്പിച്ച വൃക്ഷത്തൈകൾക്ക് പരിചരണം നൽകി തുടർപ്രവർത്തനങ്ങൾ നടത്തിവരുന്നു.

June 20
12:53 2019

Write a Comment

Related News