SEED News

ഓണത്തിന് വിഷരഹിത പദ്ധതിയുമായി സീഡ് ക്ലബ്

ഓണത്തിന് വിഷരഹിത പദ്ധതിയുമായി സീഡ് ക്ലബ്

തൃക്കുറ്റിശ്ശേരി  ഗവണ്മെന്റ് യു.പി. സ്കൂളിൽ ഹരിതം സീഡ് ക്ലബ്ബിന്റെ നേതിര്ത്വത്തിൽ ഓണത്തിന് വിഷരഹിത പച്ചക്കറി പദ്ധതിക്ക് തുടക്കം കുറിച്ചു. തെരെഞ്ഞെടുത്ത 150 കുട്ടികളുടെ വീടുകളിലാണ് മഴക്കാല ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്.മഴക്കാല കൃഷിരീതികളും ജൈവ കീടനാശിനി നിർമാണവും പ്രതിപാദിക്കുന്ന കാർഷിക പഠന കുറിപ്പുകളും വിത്തുകളും വിതരണം ചെയ്തു. മത്സാരാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.മികച്ച കൃഷി ഒരുക്കുന്ന കുട്ടികളുടെ കൃഷിയിടങ്ങൾ ജാനകിയ മോണിറ്ററിങ് സമിതി സന്ദർശിച് മികച്ച ബാലകര്ഷകര്ക്ക്  അവാർഡ് നൽകും. കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഗോപി.കെ.വി.സി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച് ലക്ഷ്മി ടീച്ചർ പദ്ധതി ഉത്കടണം ചെയ്തു. ഷാജി തച്ചയിൽ, യു.എം രമേശൻ എന്നിവർ സംസാരിച്ചു.  

June 21
12:53 2019

Write a Comment

Related News