SEED News

സ്കൂൾ വളപ്പിൽ കൃഷിയുമായി സീഡ് വിദ്യാർത്ഥികൾ


കടുത്തുരുത്തി : മുട്ടുചിറ ഹോളി ഗോസ്റ്റ് ബോയ്സ് ഹൈ സ്കൂളിൽ സീഡ് അംഗങ്ങൾ  മഴക്കാല കൃഷിക്ക് തുടക്കം കുറിച്ചു. വേനൽ അവധിക്കു തന്നെ വിദ്യാർഥികൾ ചേർന്ന് കപ്പയും ചേനയും നട്ടിരുന്നു. വെണ്ട, വഴുതന, മത്തൻ, പയർ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. കൂടാതെ സീഡിന്റെ വഴക്കൊരു കൂട്ട് എന്ന സംരംഭത്തിന്റെ  ഭാഗമായി സ്കൂൾ വളപ്പിൽ ഞാലിപ്പൂവൻ, കദളി തുടങ്ങി വിവിധയിനം വാഴ ശേഖരവുമുണ്ട്. 8, 9 ക്ലാസ്സുകളിലെ സീഡ് അംഗങ്ങളാണ് കാർഷിക പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത് .രാവിലെയും വൈകീട്ടും  ഒഴിവു സമയങ്ങൾ എല്ലാം തന്നെ കൃഷിക്കായി വിനിയോഗിക്കുകയാണ് കുട്ടികൾ. ഫലവൃക്ഷതോട്ടവും, ഔഷധഉദ്യാനവും കൂടുതൽ മോടിപിടിപ്പിക്കാനുള്ള ശ്രമത്തിൽ കൂടിയാണവർ. പ്രഥമ അദ്ധ്യാപിക ശ്രീമതി ലില്ലി കൂട്ടി മാത്യു,  അധ്യാപകരായ ശ്രീ സണ്ണി സി.എ., എ. ടി ജോസഫ്, സിസ്റ്റർ റോസിലി മയക്കിൾ എന്നിവരുടെ പൂർണ  പിന്തുണയോടെയാണ് പ്രവർത്തങ്ങൾ മുന്നോട്ടു പോകുന്നത്..

June 25
12:53 2019

Write a Comment

Related News