SEED News

മഴക്കാല പച്ചക്കറിക്കൃഷിയുമായി വീരവഞ്ചേരി.എൽ.പി സ്കൂൾ സീഡ് ക്ലബ്

വീരവഞ്ചേരി:   വീരവഞ്ചേരി.എൽ.പി സ്കൂൾ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ മഴക്കാല പച്ചക്കറി കൃഷി ആരംഭിച്ചു. മൂടാടി കൃഷിഭവൻ ഓഫീസർ ശ്രീ കെ.വി നൗഷാദ് വഴുതിന തൈ നട്ടു കൊണ്ട് കാർഷിക പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. മഴക്കാലത്തും കൃഷി ചെയ്യാവുന്ന വഴുതിന, വെണ്ട, പയർ, കറിവേപ്പില എന്നിവയാണ് സീഡ് അംഗങ്ങൾ കൃഷി ചെയ്യാനായി തിരഞ്ഞെടുത്തത്. "വിഷരഹിത ഉച്ചഭക്ഷണം " പദ്ധതിയുടെ ഭാഗമായി  ജൈവ പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാനാണ്  സീഡ് ക്ലബ്  പച്ചക്കറികൃഷിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ജലസേചനം നടത്തേണ്ടതില്ല എന്ന ഗുണം മഴക്കാല പച്ചക്കറി കൃഷിക്കുണ്ട്. മൂടാടി കൃഷിഭവനാണ് ആവശ്യമായ തൈകൾ നൽകിയത്. അന്യസംസ്ഥാനങ്ങങ്ങിൽ നിന്ന് ലഭിക്കുന്ന വിഷരഹിത പച്ചക്കറികൾക്ക് പകരം ജൈവ പച്ചക്കറികൾ കൃഷിചെയ്യാനുള്ള പ്രചരണ പ്രവർത്തനങ്ങൾ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. സ്കൂൾ സീഡ് കോഓർഡിനേറ്റർ കെ.വി സരൂപ് അധ്യാപകനായ എം.പി ജലീഷ് ബാബു എന്നിവർ കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.,

June 28
12:53 2019

Write a Comment

Related News