SEED News

ലഹരി വിരുദ്ധ പരിപാടികൾ നടത്തി

ചാലപ്പുറം ഗവ. ഗണപത് മോഡൽ  ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട്  പരിസ്ഥിതി സീഡ് , സയൻസ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ദ്വിദിന പരിപാടികൾ സംഘടിപ്പിച്ചു. 26-ാം തീയതി നടന്ന ലഹരി വിരുദ്ധ ദിന  പരിപാടികളുടെ ഉദ്ഘാടനം ഹയർ സെക്കണ്ടറി വിഭാഗം അധ്യാപകനും ജില്ലാ അക്കാദമിക് അസി. കോ ഓർഡിനേറ്ററുമായ ശ്രീ. ഇ.എം. രാ ധാ കൃ ഷ്ണൻ നിർവ്വഹിച്ചു. തുടർന്ന് നടന്ന ബോധവത്ക്കരണ റാലിയുടെ ഉദ്ഘാടനം സ്ക്കൂൾ അക്കാദമിക് കോ ഓർഡിനേറ്റർ ശ്രീമതി. രമണി. ടി.എൻ നിർവഹിച്ചു. ഹയർ സെക്കണ്ടറി അധ്യാപകൻ ശ്രീ. ഷിജീഷ് ആശംസാ പ്രസംഗം നടത്തി. വിദ്യാർത്ഥിനികളോടൊപ്പം ഹയർ സെക്കണ്ടറി വിഭാഗം സീഡ് കോ ഓർഡിനേറ്റർ ഡോ. ശ്രീജ, സയൻസ് ക്ലബ് കൺവീനർ ശ്രീ. ശ്രീകുമാർ , ശ്രീമതി. റസീന, ശ്രീമതി. രജനി, ശ്രീമതി. നന്ദിനി, ശ്രീമതി. രമ്യ എന്നീ അധ്യാപകരും  റാലിയിൽ പങ്കെടുത്തു. പോസ്റ്റർ രചനാ മത്സരം,  മുദ്രാവാക്യ രചനാ മത്സരം എന്നിവയിലും വിദ്യാർത്ഥികളുടെ പങ്കാളിത്തം ശ്രദ്ധേയമായി. 27 -ാം തീയതി ലഹരി വിരുദ്ധ ദിനവുമായി ബന്ധപെട്ട ബോധവത്ക്കരണ ക്ലാസുകളുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ശ്രീ.ഷാജി പുത്തലത്ത് നിർവഹിച്ചു. പരിസ്ഥിതി സീഡ് അസി. കോ ഓർഡിനേറ്റർ ശ്രീമതി. റസീന സ്വാഗതം പറഞ്ഞു. സ്ക്കൂൾ പ്രിൻസിപ്പൽ ശ്രീമതി. ജയപ്രഭ, ഹെഡ്മാസ്റ്റർ ശ്രീ.ബാലകൃഷ്ണൻ, ഹൈസ്കൂൾ ജാഗ്രതാ സമിതി കൺവീനർ ശ്രീമതി. പ്രജിത, ശ്രീമതി. സുജഎന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപകരും ക്ലബ് കോ ഓർഡിനേറ്റർമാരുമായ  ഡോ. ശ്രീജ, ശ്രീ. ശ്രീകുമാർ എന്നിവർ ബോധവത്ക്കരണ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി

June 28
12:53 2019

Write a Comment

Related News