SEED News

കെ.പി.ഗോപിനാഥൻ നായർ മെമ്മോറിയൽ പബ്ലിക് സ്‌കൂളിൽ വായനദിനാചരണം

തിരുവനന്തപുരം: അരുവിക്കരക്കോണം കെ.പി.ഗോപിനാഥൻ നായർ മെമ്മോറിയൽ പബ്ലിക് സ്‌കൂളിൽ വായനദിനാചരണം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ വട്ടപ്പാറ സോമശേഖരപിള്ള പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. വായനദിനം ക്വിസ് മത്സരത്തിൽ വിജയികളായ കുട്ടികൾ അയിരൂപ്പാറയിലുള്ള മഹാത്മജി സ്മാരക ഗ്രന്ഥശാല സന്ദർശിച്ചു. പതിനായിരക്കണക്കിനു പുസ്തകങ്ങളുള്ള ഗ്രന്ഥശാലയിലെ ലൈബ്രേറിയൻ ജി.ഭുവനേന്ദ്രൻ നായരിൽനിന്നു കുട്ടികൾ അംഗത്വം സ്വീകരിച്ചു. സീഡ് കോ-ഓർഡിനേറ്റർ ദീപയും കുട്ടികളോടൊപ്പമുണ്ടായിരുന്നു.

June 29
12:53 2019

Write a Comment

Related News