SEED News

വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് കുമ്പള ലിറ്റിൽ ലില്ലി സ്ക്കൂളിൽ തുടക്കമായി.

കേവലം ലഹരിവിരുദ്ധ ദിനത്തിലൊതുക്കാതെ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് കുമ്പള ലിറ്റിൽ ലില്ലി സ്ക്കൂളിൽ തുടക്കമായി. കുമ്പള എക്സൈസ് ഓഫീസർ എം പി സുധീന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്ത സീഡ് വിദ്യാർത്ഥികൾ സമീപത്തെകോളനി സന്ദർശിച്ച് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരുടെ കണക്കെടുത്ത് അവർക്ക് ബോധവൽക്കരണം നടത്തി. സമീപത്തെ കടകളിൽ ലഹരി വസ്തുക്കൾ വിൽക്കുന്നുണ്ടോ എന്നറിയാനായി 5 അംഗ സീഡ് സ്ക്വാഡ് രൂപീകരിച്ചു. തുടർന്ന് ലഹരി വിരുദ്ധ റാലി നടത്തി. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരിക്കെതിരെയുള്ള ഹ്രസ്വചിത്രം കോളനിയിലും സ്ക്കൂളിലും പ്രദർശിപ്പിച്ചു. സീഡ് കോർഡിനേറ്റർ സി. കുഞ്ഞികൃഷ്ണൻ, അനിത, പുഷ്പ, ശ്രീജിത്ത്, ' എന്നിവർ സംസാരിച്ചു.

June 29
12:53 2019

Write a Comment

Related News