SEED News

ശ്രീസത്യസായി വിദ്യാമന്ദിറിൽ സീഡ്‌ പ്രവർത്തനങ്ങൾ തുടങ്ങി

തോന്നയ്ക്കൽ: സായിഗ്രാമം സത്യസായി വിദ്യാമന്ദിറിൽ സീഡ്‌ പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി. ഉമാ തൃദീപ്‌ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട്‌ ഉദ്‌ഘാടനം ചെയ്തു. കുട്ടികൾക്ക്‌ വൃക്ഷത്തൈ വിതരണം ചെയ്തു. സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതിക്കും തുടക്കമായി. സ്കൂൾ പ്രിൻസിപ്പൽ അശോക്‌കുമാർ, പള്ളിപ്പുറം ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. നൂറ്‌ അംഗ വിദ്യാർഥി കാർഷിക കർമസേന സീഡ്‌ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകും.

June 29
12:53 2019

Write a Comment

Related News