SEED News

മൺവിള ഭാരതീയ വിദ്യാഭവനിൽ സമൂഹവായന

മൺവിള: മൺവിള ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ വായനവാരത്തോടനുബന്ധിച്ച്‌ മാതൃഭൂമി സീഡ്‌ പദ്ധതിയുടെ ആഭിമുഖ്യത്തിൽ സമൂഹവായന നടന്നു. 
വിദ്യാലയാങ്കണത്തിൽ വൃത്താകൃതിയിൽ ഒത്തുചേർന്നിരുന്ന്‌ കുട്ടികൾ പുസ്തകങ്ങൾ വായിച്ചു. പ്രകൃതിബോധം പകരുന്ന കഥകളും കവിതകളും വായനയുടെ ഭാഗമായി.
 ‘അറിവിന്റെ വെളിച്ചത്തിലേക്ക്‌ ഒരുമയോടെ’ എന്ന സന്ദേശം ഉയർത്തിക്കൊണ്ടാണ്‌ കൂട്ടവായന സംഘടിപ്പിച്ചത്‌.
വായനദിനത്തിന്റെ ഉദ്‌ഘാടനം നിഷ്‌ മെന്റർ ആൻഡ്‌ റിസോഴ്‌സ്‌ ഫാക്കൽട്ടി പ്രൊഫ. പി.വിജയകുമാർ നിർവഹി
ച്ചു. 
വായനദിന സന്ദേശങ്ങളുടെ പശ്ചാത്തലത്തിൽ ബഹുഭാഷാ പുസ്തകങ്ങളുടെ പ്രദർശനവും നടന്നു. 
സ്കൂൾ പ്രിൻസിപ്പൽ രാധാവിശ്വകുമാർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. 

June 29
12:53 2019

Write a Comment

Related News