SEED News

കെ.വി.യു.പി.എസ് -സീഡ് ഗ്രാമവനം പദ്ധതിക്ക് പാട്ടറയിൽ തുടക്കമായി

പാങ്ങോട്: മാതൃഭൂമി സീഡ് പാങ്ങോട് കെ.വി.യു.പി.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ഗ്രാമവനം പദ്ധതി ആരംഭിച്ചു. കല്ലറ ചെറുവാളം റോഡിൽ പാട്ടറ എന്ന ഗ്രാമത്തിലാണ് പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ അദ്ധ്യായനവർഷത്തിൽ കല്ലറ പാങ്ങോട് റോഡിൽ ഫലവൃക്ഷത്തൈകൾ ഗ്രാമവനം പദ്ധതിയുടെ ഭാഗമായി നട്ടുവളർത്തിയിരുന്നു. വിദ്യാലയത്തിലെ സീഡ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ അവ സംരക്ഷിച്ചു വരുമ്പോഴാണ് പാട്ടറയിൽ കൂടി ഗ്രാമവനം പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് പ്രദേശവാസികൾ ആവശ്യം ഉന്നയിച്ചത്. സീഡ് കോ-ഓർഡിനേറ്റർമാരായ അദ്ധ്യാപകരും സ്‌കൂൾ പ്രഥമാധ്യാപകനും പച്ചക്കൊടി കാട്ടിയതോടെ പദ്ധതിക്കു തുടക്കമാകുകയായിരുന്നു. ഇവിടെയും സമീപവാസികളും സ്‌കൂളിലെ വിദ്യാർഥികളുമായ സീഡ് അംഗങ്ങളായ കുട്ടികൾക്കായിരിക്കും സംരക്ഷണ ചുമതല. സ്‌കൂളിൽ തന്നെ സീഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ മനോഹരമായ പൂന്തോട്ടവും ജൈവവൈവിധ്യ പാർക്കും കുട്ടികളുടെ നേതൃത്വത്തിൽ സംരക്ഷിച്ചു വരുന്നുണ്ട്. കൂടാതെ കോഴികൾ മുയലുകൾ, താറാവുകൾ, തുടങ്ങി നൂറോളം പക്ഷി മൃഗാദികളെയും സ്‌കൂൾ സീഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംരക്ഷിച്ചു വരുന്നു. വെള്ളിയാഴ്ച രാവിലെ പാട്ടറയിൽ നടന്ന ഗ്രാമവനം പദ്ധതി സ്‌കൂൾ പ്രഥമാധ്യാപകൻ എ.എം. അൻസാരി വിദ്യാർഥി പ്രതിനിധികൾക്ക് വൃക്ഷ
തൈ നൽകി നിർവഹിച്ചു. പ്രദേശവാസിയായ പാട്ടറ ജലാലുദീൻ മൗലവി, മാതൃഭൂമി സ്റ്റഡി സർക്കിൾ പ്രതിനിധിയായ സനൽ, സീഡ് കോ-ഓർഡിനേറ്റർമാരായ ഷീജാബീഗം, ജിൻസി, അധ്യാപകരായ അബ്ദുള്ള, മനോജ്, തുടങ്ങിയവർ പങ്കെടുത്തു.

June 29
12:53 2019

Write a Comment

Related News