SEED News

ഏഴോം ജി.എം.യു.പി. സ്‌കൂൾ കൈപ്പാട് കൃഷിയിലേക്ക്

ഏഴോം: ഏഴോം ജി.എം.യു.പി. സ്കൂൾ കൈപ്പാട് കൃഷിയിലേക്ക്. സ്കൂളിലെ സീഡ് ക്ലബ്ബ് പ്രവർത്തകരാണ് ഏഴോം കോട്ടക്കീൽ കൈപ്പാട് കൃഷി വിത്തിട്ടത്. കർഷകൻ പി.സി.രാഘവൻ ഉദ്ഘാടനം ചെയ്തു. കൈപ്പാട് കൃഷിയെക്കുറിച്ച് അദ്ദേഹം കുട്ടികളോട് സംവദിച്ചു. വജ്രജൂബിലി ഫെലോഷിപ്പ് ജേതാവും സ്കൂൾ പി.ടി.എ. പ്രസിഡന്റുമായ പ്രവീൺ രുഗ്മ കുട്ടികൾക്കൊപ്പം കൃഷിപ്പാട്ട് പാടി. വാർഡ് അംഗം വി.പ്രസീജ, പ്രഥമാധ്യാപികയുടെ ചുമതലയുള്ള ലീല, സീഡ് കൺവീനർ പ്രത്യൂഷ, ബാബുരാജൻ, സന്ധ്യ, കെ.വി.രാജൻ, കെ.അനിൽ, സുരേഷ്, ഷൈജ ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.

June 29
12:53 2019

Write a Comment

Related News