SEED News

കാട്ടാനകളോട് മല്ലിട്ടു പ്രകൃതിയെ സംപ്രക്ഷിക്കാൻ ഇടമലക്കുടി സീഡ് വിദ്യാർത്ഥികളും അദ്ധ്യാപകരും സീഡ്

ഇടമലക്കുടി :- കേരളത്തിലെ പ്രഥമ ഗോത്ര വർഗ്ഗ പഞ്ചായത്തിലെ ഏക പ്രാഥമിക വിദ്യാലയമായ ഇടമലക്കുടി ഗവ: ട്രൈബൽ സ്കൂളിൽ  മാതൃഭൂമി സീഡ് ന്റ പ്രവർത്തങ്ങൾ ആരംഭിച്ചു.കഴിഞ്ഞ വര്ഷം വിതച്ച നെല്ലുകൊയ്തു ഉത്ഗടനാം ചെയ്യാൻ തീരുമാനിച്ചിരുന്നതു ആന വന്നു കൃഷി നശിപ്പിച്ച കാരണം മുടങ്ങുകയായിരുന്നു .   പട്ടണത്തിൽ നിന്നും 40 KM അകലെ സ്ഥിതി ചെയ്യുന്ന ഈ ഗോത്ര വർഗ്ഗ പഞ്ചായത്തിലെത്തിച്ചേരാൻ 18 KM ദൂരം കാൽനടയായി റിസർവ്വ് വനത്തിലൂടെ സഞ്ചരിക്കണം. ആദിവാസി മുതുവാൻ ഗോത്ര വിഭാഗക്കാർ മാത്രമാണ് ഇവിടെ താമസിക്കുന്നത്. സീഡ് ക്ലബിന്റെ ഉദ്ഘാടനം ഇടമലക്കുടി ഷെഡ്കുടി കാണി ശ്രീ. വിഭൂഷണൻ വൃക്ഷത്തൈ (മാവിൻതൈ ) നട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സീഡ് കോർഡിനേറ്റർ ശ്രീ.സുധീഷ് .വി .സ്വാഗതവും അധ്യാപകരായ ശ്രീ. വ്യാസ് എൻ ,അർജുൻ കെ.ആനന്ദ്, ശ്യാമള.K. T. ,മീൻ കുത്തി ക്കുടി കാണി ശ്രീ.ആർ.കെ ഷണ്മുഖം ,രക്ഷിതാക്കൾ PTAപ്രസിഡണ്ട് മോഹൻ ആണ്ടവൻ കുടി ,സുജാത വി ഡി ,ഓമന സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു അധ്യാപകൻ ഷിം ലാൽ ഡി .ആർ .നന്ദി രേഖപ്പെടുത്തി

.
ഫോട്ടോ :സീഡ് ക്ലബിന്റെ ഉദ്ഘാടനം ഇടമലക്കുടി ഷെഡ്കുടി കാണി ശ്രീ. വിഭൂഷണൻ വൃക്ഷത്തൈ (മാവിൻതൈ ) നട്ട് ഉദ്ഘാടനം ചെയ്യുന്നു.കുട്ടികളും ഗോത്രവർഗക്കാരും സമീപം 

June 29
12:53 2019

Write a Comment

Related News