ഡോക്ടേർസ് ഡേ യിൽ പൂർവ്വ വിദ്യാർത്ഥിനിക്ക് ആദരം
കാലിച്ചാനടുക്കം :-ദേശീയ ഡോക്ടേർസ് ദിനമായ ജൂലായ് 1ന് ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം സീഡ് ക്ലബ്ബ് ആദരിച്ചത് ഒന്നു മുതൽ പത്തുവരെ കാലിച്ചാനടുക്കം ഗവ: ഹൈസ്കൂളിൽ പഠിച്ച് ഇപ്പോൾ ജില്ലാ ഹോമിയോ ആശുപത്രിയിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന ഡോ.ഇ.കെ.സുനീറയെയാണ്. ആതുര സേവനത്തിന്റെ മഹത്വവും വിദ്യാലയ അനുഭവവും' ഡോക്ടർ കുട്ടികൾക്ക് മുമ്പിൽ പങ്കുവെച്ചു. പൊന്നാടയണിച്ച് ആദരിച്ച ചടങ്ങിൽ സീഡ് കോഡിനേറ്റർ പി.വിജയകൃഷ്ണൻ സ്വാഗതവും ഹെഡ്മാസ്ററർ കെ.ജയചന്ദ്രൻ അദ്ധ്യക്ഷതയും വഹിച്ചു.പരിസ്ഥിതി ക്ലബ്ബ് കൺവീനർ വി.റീന നന്ദി പ്രകടിപ്പിച്ചു.
July 06
12:53
2019