SEED News

ചാവർകോട്‌ എം.എ.എം. മോഡൽ സ്കൂളിൽ മാതൃഭൂമി സീഡ്‌ പദ്ധതി തുടങ്ങി

വർക്കല: മാതൃഭൂമി സീഡ്‌ പദ്ധതിക്ക്‌ ചാവർകോട്‌ എം.എ.എം. മോഡൽ സ്കൂളിൽ തുടക്കംകുറിച്ചു.
പ്രഥമാധ്യാപകൻ ഡോ. എൻ.പ്രബലചന്ദ്രൻ വൃക്ഷത്തൈകൾ കുട്ടികൾക്ക്‌ വിതരണംചെയ്ത്‌ പദ്ധതി ഉദ്‌ഘാടനം ചെയ്തു.
സീഡ്‌ കോ-ഓർഡിനേറ്റർ ഷഹനാദ്‌ ആർ., വൈസ്‌ പ്രിൻസിപ്പൽ രാധാമണി അമ്മ, ഷാനിഫാബീവി, മനോജ്‌ എം.കുറുപ്പ്‌, സാലി പോൾ എന്നിവരും വിദ്യാർഥികളും പങ്കെടുത്തു.
പദ്ധതിയുടെ ഭാഗമായി പച്ചക്കറിവിത്തുകൾ നട്ടു.

July 06
12:53 2019

Write a Comment

Related News