SEED News

സീഡ് പ്രവർത്തനങ്ങൾ തുടങ്ങി

കൊപ്പം: പ്രഭാപുരം മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്‌കൂളിൽ സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റഭാഗമായി സ്‌കൂളിന് സമീപത്തായി വിവിധതരം പച്ചറക്കി ഉൾപ്പെടെയുള്ള കൃഷിയിറക്കി. സ്‌കൂളിലെ സീഡ്, കാർഷിക ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് പ്രവർത്തനം. കേരള കാർഷികസർവകലാശാല മുൻ ഡയറക്ടർ ഡോ. പീതാംബരൻ, ജൈവകർഷകൻ നാരായണൻ, വിദ്യാർഥികളായ മുഹമ്മദ് ദിൽദാർ, റിൻഷാന, പി.പി. അനസ്, അസ്‌ന, അരുണിമ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ മാനേജർ സി.കെ. അബ്ദുസമദ്, കേണൽ റോക്ക്, മനോഹർ വർഗീസ്, അരുൺ, ബിജു, സീനത്ത്, അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

July 09
12:53 2019

Write a Comment

Related News