SEED News

ക്ഷേത്രവളപ്പിൽ ചെടി നട്ട്‌ ജൈവവേലി കെട്ടി സീഡ്‌ പ്രവർത്തകർ

പത്തിരിപ്പാല: മങ്കര വെസ്റ്റ്‌ ബേസിക്‌ ആൻഡ്‌ യു.പി. സ്കൂളിലെ സീഡ്‌ പ്രവർത്തകർ പേരൂർ കയ്‌പയിൽ ക്ഷേത്രവളപ്പ്‌ ജൈവവൈവിധ്യ പാർക്കാക്കി മാറ്റുന്നതിന്‌ തുടക്കം കുറിച്ചു. വൈവിധ്യമാർന്ന മാവ്‌, പ്ലാവ്‌ എന്നിവയുടെ നൂറോളം ചെടികൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്‌. പി.ടി.എ. അംഗങ്ങളും പൂർവവിദ്യാർഥികളും ഒത്തുചേർന്ന്‌ ചെടികൾ നട്ട പ്രദേശം ജൈവവേലി കെട്ടി സംരക്ഷിക്കുകയും ചെയ്തു.ജൈവവേലി കെട്ടി സംരക്ഷിക്കാൻ ഉദ്ദേശിച്ച ഭാഗം ഉറച്ച സംരക്ഷണഭിത്തി കെട്ടി ജൈവവൈവിധ്യപാർക്ക്‌ നിർമിക്കുന്നതിനുവേണ്ടി ക്ഷേത്രഭാരവാഹികൾക്കും മറ്റും സീഡ്‌ പ്രവർത്തകർ നിവേദനം നൽകി. മാതൃഭൂമി സീഡ്‌ കോ-ഓർഡിനേറ്ററായ കെ.പി. കൃഷ്ണനുണ്ണിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനത്തിൽ സീഡ്‌ പ്രവർത്തകരായ അമൽദേവ്‌, നിഷാദ്‌ വി.കെ., പി.ടി.എ. പ്രസിഡന്റ്‌ എം. ജയപ്രകാശ്‌, സ്കൂൾ പ്രധാനാധ്യാപിക എൻ.വി. ഇന്ദിര, എം. സേതുമാധവൻ, കെ.എൻ. സജിൻ, ടി. വിജയലക്ഷ്മി, വി. രതി, ബാബു, കലാമണ്ഡലം മുകേഷ്‌കുമാർ, പ്രവീൺ എം., രമേശ്‌, മുഹമ്മദ്‌ ജാബിർ, അനീഷ്‌, മിഥുൻ എന്നിവരും പങ്കുചേർന്നു.

July 09
12:53 2019

Write a Comment

Related News