SEED News

വാഴയ്ക്കൊരു കൂട്ടും തണലത്തൊരു ക്ലാസ് മുറിയും ചർച്ചയായി മാതൃഭൂമി ‘സീഡ്’ അധ്യാപകശില്പശാല തുടങ്ങി

വാഴയ്ക്കൊരു കൂട്ടും തണലത്തൊരു ക്ലാസ് മുറിയും ചർച്ചയായി
മാതൃഭൂമി ‘സീഡ്’ അധ്യാപകശില്പശാല തുടങ്ങി

കോട്ടയം: പഠനത്തൊടൊപ്പം മനസ്സിൽ പച്ചപ്പും വളര്ത്തി വിദ്യാർഥികളെ പ്രകൃതിയോടൊപ്പം നടത്താൻ ലക്ഷ്യമിട്ട് ‘മാതൃഭൂമി സീഡ്’ അധ്യാപക ശില്പശാല. വാഴയ്ക്കൊരു കൂട്ടും തണലത്തൊരു ക്ലാസ് മുറിയും ആരോഗ്യത്തിന് വാട്ടർബെല്ലും ശില്പശാലയിൽ ചർച്ചയായി. കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ ശില്പശാലയാണ് ശനിയാഴ്ച നടന്നത്.
ഈ വർഷത്തെ പ്രവർത്തനങ്ങളെ ‘കരുതാം ജീവശ്വാസത്തെ’, ‘ജീവന്റെ തുടിപ്പുകൾ’, ‘സ്കൂൾ മുറ്റത്ത്’, ‘സ്കൂളിൽ നിന്ന് സമൂഹത്തിലേക്ക്’ എന്നിങ്ങനെ നാലുവിഭാഗങ്ങളിലായാണ് തിരിച്ചിരിക്കുന്നത്. ഓരോന്നിലും ഉൾച്ചേർന്നിരിക്കുന്ന പ്രവർത്തനങ്ങൾ എങ്ങനെ നടപ്പാക്കണമെന്നതിനെപ്പറ്റി പരസ്പരം അഭിപ്രായങ്ങൾ പങ്കുവെച്ചു.
മാതൃഭൂമി കോട്ടയം ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് കൊച്ചു മാത്യു ഉദ്ഘാടനം ചെയ്തു. ഡി.ഇ.ഒ. ഉഷാ ഗോവിന്ദ് മുഖ്യാതിഥിയായി. മാതൃഭൂമി യൂണിറ്റ് മാനേജർ ടി. സുരേഷ് അധ്യക്ഷത വഹിച്ചു.

July 15
12:53 2019

Write a Comment

Related News