SEED News

മാതൃഭൂമി സീഡ് നടപ്പാക്കുന്നത് സാംസ്കാരിക വിപ്ലവംകൂടി -കളക്ടർ

തളിപ്പറമ്പ്: പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെ മാതൃഭൂമി സീഡ് നടപ്പാക്കുന്നത് സാംസ്കാരികവിപ്ലവം കൂടിയാണെന്ന് കളക്ടർ ടി.വി.സുഭാഷ് പറഞ്ഞു. 2019-20 അധ്യയനവർഷത്തെ മാതൃഭൂമി സീഡ് തളിപ്പറമ്പ് വിദ്യാഭ്യാസജില്ലാതല അധ്യാപക ശില്പശാല നിറഞ്ഞ സദസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച സീഡ് കോ ഓർഡിനേറ്റർ കൂടിയായ ഏര്യം വിദ്യാമിത്രം യു.പി. സ്കൂൾ അധ്യാപകൻ എം.വി.സുകേഷിന് കണ്ടൽത്തൈകൾ നൽകിയായിരുന്നു ഉദ്ഘാടനം.
     ഭാവിതലമുറയെക്കുറിച്ചുള്ള ചിന്തകൾ മുൻനിർത്തിയാവണം വികസനപദ്ധതികൾ ആവിഷ്കരിക്കേണ്ടത്. ഹ്രസ്വകാലത്തേക്ക് പദ്ധതികൾ ആവിഷ്കരിക്കുന്ന പ്രവണത മാറണം. വികസനത്തിന്റെ കാര്യത്തിൽ പുതിയൊരു സംസ്കാരം രൂപപ്പെടുത്തണം. പ്രകൃതിസംരക്ഷണത്തിലൂടെയുള്ള സുസ്ഥിരവികസനമാകണം ഇതെന്നും കളക്ടർ പറഞ്ഞു.
    തൃച്ചംബരം ഡ്രീംപാലസ് മിനി ഹാളിൽ നടന്ന പരിപാടിയിലേക്കെത്തിയവരെ തേൻ നൽകിയാണ് സ്വീകരിച്ചത്.  മാതൃഭൂമി കണ്ണൂർ ബ്യൂറോ ചീഫ് കെ.ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. 
ഫെഡറൽ ബാങ്ക് തളിപ്പറമ്പ് ബ്രാഞ്ച് ഹെഡ് ഇ.ബൈജു ജോൺ സംസാരിച്ചു. മാതൃഭൂമി കണ്ണൂർ യൂണിറ്റ് മാനേജർ ജഗദീഷ് ജി. സ്വാഗതവും ചീഫ് അക്കൗണ്ടൻറ് ഒ.വി.വിജയൻ നന്ദിയും പറഞ്ഞു. 
സീഡ് ജില്ലാ കോ ഓർഡിനേറ്റർ സി.സുനിൽകുമാർ, എക്സിക്യുട്ടീവ് (സോഷ്യൽ ഇനീഷ്യേറ്റീവ്)    ബിജിഷാ ബാലകൃഷ്ണൻ എന്നിവർ ക്ലാസ് നയിച്ചു.
    മാതമംഗലം എച്ച്.എസ്.എസ്. സീഡ് കോ ഓർഡിനേറ്റർ പി.വി.പ്രഭാകരൻ അനുഭവങ്ങൾ പങ്കുവെച്ചു.
 കണ്ടങ്കാളി എച്ച്.എസ്.എസ്. സീഡ് കോ ഓർഡിനേറ്റർ സുരേഷ് അന്നൂരിന്റെ ലഹരിവിരുദ്ധ ഹ്രസ്വചലച്ചിത്രം ‘ദ ലോക്ക്’ പ്രദർശിപ്പിച്ചു. 
കളക്ടർക്ക് സീഡിന്റെ ഉപഹാരം ഏറ്റുകുടുക്ക യു.പി. സ്കൂൾ സീഡ് കോ ഓർഡിനേറ്റർ കെ.രവീന്ദ്രൻ കൈമാറി.

July 15
12:53 2019

Write a Comment

Related News