SEED News

ഞാറ്റുപാട്ടിന്റെ താളത്തിൽ അവർ ഞാറുനട്ടു

പഴയങ്ങാടി: ഞാറ്റുപാട്ടിന്റെ ഈണത്തിൽ വരിവരിയായിനിന്ന് അവർ താളത്തിൽ നാട്ടിപ്പാട്ടുപാടി. കൈപ്പാട്ടിലെ ചേറിൽ ഞാറുനട്ടപ്പോൾ കഴിക്കുന്ന അന്നത്തിന്റെ വില അവർ ശരിക്കും മനസ്സിലാക്കി.
കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 47 സ്കൂളുകളിൽനിന്ന് നഞ്ചില്ലാത്ത ഊണ് കഴിക്കാൻ 15,000 പേർക്ക് സൗകര്യമൊരുക്കിക്കൊടുത്ത ‘മാതൃഭൂമി സീഡി’ന്റെ മറ്റൊരു കാൽവെപ്പായി ഇത്. തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ സീഡ് അംഗങ്ങൾ മാതൃഭൂമി സീഡ് കോ ഓർഡിനേറ്റർ ടോജോ എബ്രഹാം, എൻ.സി.സി. ഓഫീസർ എം.കെ.ലിനു, അധ്യാപികമാരായ എ.കെ.ഷാക്കിറ, ഹരിത രാജൻ എന്നിവരുടെ നേതൃത്വത്തിൽ വയലിലിറങ്ങി.
 നേരത്തേ കൈപ്പാട് കൃഷി നടത്തിയ അനുഭവസവമ്പത്തുമായാണ് നെരുവമ്പ്രം യു.പി. സ്കൂളിലെ സീഡ് വിദ്യാർഥികൾ വയലിലിറങ്ങിയത്. പ്രഥമാധ്യാപിക എ.പി.വത്സല, എ.ആശ എന്നിവർ നേതൃത്വം നൽകി. നരിക്കോട് ഗവ. ന്യൂ. യു.പി.സ്കൂളിലെ സീഡ് അംഗങ്ങൾക്ക് അധ്യാപിക കെ.സി.ജിപ നേതൃത്വം നൽകി. ഏഴോം ജി.എം. യു.പി., കൊട്ടില എച്ച്.എസ്.എസ്. വിദ്യാർഥികളും ഇവരോടൊപ്പം ചേർന്നു. കൈപ്പാട് അവിലും കടലയുമടങ്ങുന്ന പ്രഭാതഭക്ഷണവും കൈപ്പാട് അരിയുടെ പായസവും കഞ്ഞിയും കഴിച്ച് ഉഷാറായി ഒരു ഹെക്ടറോളം കൈപ്പാട് 
സ്ഥലത്താണ് വിദ്യാർഥികൾ ഞാറ്ുനട്ടത്. 
കുട്ടികളോടൊപ്പം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഒ.വി.നാരായണൻ, ഡോ. ടി.വനജ, നാട്ടിലെ മുതിർന്ന കർഷകർ എന്നിവരും ചേറ്റിലിറങ്ങി. പരിപാടികൾക്ക് ഒ.വി.വിജയൻ, സീഡ് ജില്ലാ കോ ഓർഡിനേറ്റർ സി.സുനിൽകുമാർ, സീഡ് എക്സിക്യുട്ടീവ് ബിജിഷ ബാലകൃഷ്ണൻ, കെ.െഎ.വി.ധനേഷ് എന്നിവർ നേതൃത്വം നൽകി..

July 15
12:53 2019

Write a Comment

Related News