SEED News

സീഡ് ക്ലബ് രൂപവത്ക്കരിച്ചു

മൂടാടി:വീമംഗലം യു.പി സ്കൂൾ സീഡ് ക്ലബ് രൂപീകരിച്ചു,  വിദ്യാർത്ഥികൾ സ്കൂൾ പരിസരത്തെ കാവിനെ സാക്ഷിനിർത്തി പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി.വ്യത്യസ്തമായ പരിസ്ഥിതിസംരക്ഷണ പരിപാടികൾ നടത്തി വരുന്ന  വിദ്യാലയത്തിലെ   'ജീവനി' ഹരിതസേന ഇനിമുതൽ സീഡ് ക്ലബ്ബിനോട്  ചേർന്ന് പ്രവർത്തിക്കും എന്ന് അറിയിച്ചു.സീഡ് ക്ലബ്ബ് കൺവീനർ പി. അഭിനവ് പ്രതിജ്ഞക്ക് നേതൃത്വം നൽകി , സ്കൂൾ സീനിയർ അസിസ്റ്റൻറ് കെ. ശ്രീകല ഉദ്ഘാടനം ചെയ്തു,  പരിസ്ഥിതി ക്ലബ്ബ് കൺവീനർ എസ്.അരവിന്ദ് സോമൻ നന്ദി പറഞ്ഞു

July 25
12:53 2019

Write a Comment

Related News