SEED News

മാതൃഭൂമി സീഡ് ക്ലബ് യുദ്ധവിരുദ്ധ റാലി


    ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ മാതൃഭൂമി സീഡ് ക്ലബ് ഹിരോഷിമാ - നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ റാലി നടത്തി. റാലിയിൽ ഒന്നാം ക്ലാസ്സുമുതൽ 10-ാം ക്ലാസ് വരെയുള്ള കുട്ടികൾ സാഡാക്കോ കൊക്കുകളും പ്ലക്കാർഡുകളും മുദ്രാ ഗീതങ്ങളുമായി റാലിയിൽ അണിനിരന്നു. കുട്ടികൾ തയ്യാറാക്കിയ യുദ്ധവിരുദ്ധ ചാർട്ട് പ്രദർശനവും ക്വിസ്സ് മത്സരവും നടത്തി. ടി എം രാജേഷ്, മുഹമ്മദ് ശിഹാബ്, സരസമ്മ, അബ്ദുൾ ഖാദർ ,ലത്തീഫ് ,സീഡ് കോഡിനേറ്റർ വി.മോഹനൻ, കൺവീനർ ലിവാക്കൻസ് എന്നിവർ നേതൃത്വം നൽകി

August 12
12:53 2019

Write a Comment

Related News