SEED News

മുളത്തൈകൾ വെച്ചുപിടിപ്പിച്ചു

മൂടാടി: കർഷകദിനത്തിൽ വീമംഗലം യു.പി.സ്കൂൾ കാർഷിക ക്ലബ്ബും സീഡ് ക്ലബ്ബും ചേർന്ന് പ്രകൃതിസംരക്ഷണ പരിപാടികൾ നടത്തി. ഉരുൾപൊട്ടൽഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിൽ മുളത്തൈകൾ വെച്ചുപിടിപ്പിച്ചു.

പ്രാദേശിക വൃക്ഷങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവത്‌കരണം നൽകിയും മുതിർന്ന കർഷകനും പരിസ്ഥിതിസ്നേഹിയുമായ കേളോത്ത് കുമാരനുമായി സംവദിച്ചും സീഡ് ക്ലബ്ബ് അംഗങ്ങൾ കർഷകദിനം ആചരിച്ചു. സീഡ് ക്ലബ്ബ് കൺവീനർ അരവിന്ദ് സോമൻ, ജെ.ആർ.സി. കൺവീനർ രാജേഷ് ആർ. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

August 19
12:53 2019

Write a Comment

Related News