SEED News

കൈത്താങ്ങുമായി കാവുംവട്ടം സ്കൂൾവിദ്യാർഥികൾ

കൊയിലാണ്ടി: കാവുംവട്ടം മുസ്‌ലിം യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും ദേശീയ ഹരിതസേന വൊളന്റിയർമാരും പ്രളയദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ വിഭവസമാഹരണം നടത്തി. കുട്ടികളിൽനിന്നും പൊതുജനങ്ങളിൽ നിന്നും സ്വീകരിച്ച വിഭവങ്ങൾ വയനാട്ടിലെ തരിയോട് പഞ്ചായത്തിലെ താഴെ ഇടം കോളനിയിലും കുഞ്ഞിവീട് കോളനിയിലും വിതരണം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്സൺ ജെസ്സി, എ.ഡി.എസ്. പ്രസിഡന്റ് മല്ലിക, സൈജു മാസ്റ്റർ, സൈറബാനു എന്നിവർ സംസാരിച്ചു.

August 23
12:53 2019

Write a Comment

Related News