SEED News

കുളിച്ചുകയറാൻ കുട്ടിസോപ്പ്‌

മാവിലായി യു.പി. സ്കൂൾ സീഡ്‌ കുട്ടികൾ നിർമിച്ച സോപ്പ്‌ പ്രളയദുരിതാശ്വാസത്തിന്‌ കൈമാറി. ലിറ്റിൽ ഫാർമേഴ്സ്‌ സീഡ്‌ ക്ളബ്‌ നിർമിച്ച 200 ‘കുട്ടി സോപ്പ്‌’ ആണ്‌ കുട്ടികളിൽനിന്ന്‌ സീഡ്‌ കണ്ണൂർ യൂണിറ്റ്‌ കോ ഓർഡിനേറ്റർ സി.സുനിൽ കുമാർ ഏറ്റുവാങ്ങിയത്‌.  കഴിഞ്ഞവർഷം സോപ്പ് വിറ്റ് കിട്ടിയ ലാഭം കൂടി ചേർത്ത് നിർമിച്ച കുട്ടികളുടെ വായനപ്പുരയായ അക്ഷരത്തോണിയിലായിരുന്നു ചടങ്ങ്‌. 
  സ്കൂൾ സീഡ് കോ ഓർഡിനേറ്റർ എൻ.വി.രഞ്ജിത്ത് കുമാർ, വാർഡംഗം കെ.പ്രദീപൻ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പ്രേമരാജൻ, പെരളശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ശ്വേത ബി.റാം, പ്രഥമാധ്യാപിക എം.പ്രീതിധര, സ്കൂൾ സീഡ് ചെയർമാൻ എസ്‌.ആർ.ധീരജ്, സ്റ്റാഫ് സെക്രട്ടറി എ.കെ.അബ്ദുസ്സലാം എന്നിവർ സംസാരിച്ചു.

August 23
12:53 2019

Write a Comment

Related News