SEED News

മാലിന്യം നീക്കാൻ

മഹാപ്രളയത്തിൽ മാലിന്യം നിറഞ്ഞ വിദ്യാലയം ശുചിയാക്കി സീഡ്‌ വിദ്യാർഥികൾ. 
മൊകേരി രാജീവ്‌ ഗാന്ധി സ്കൂളിലെ വിദ്യാർഥികളാണ്‌ കൂത്തുപറന്പ്‌ മൂര്യാട്‌ മാപ്പിള എൽ.പി. സ്കൂൾ മുറികളും കാന്പസും ശുചീകരിച്ചത്‌. 10 വിദ്യാർഥികളും മൂര്യാട്‌ സ്കൂളിലെ അധ്യാപകരും നാട്ടുകാരും ചേർന്നാണ്‌ സ്കൂൾ വൃത്തിയാക്കിയത്‌. 
  സ്കൂൾ ശുചിയാക്കാൻ ജോലിക്കാരെ ഏൽപ്പിക്കാനായിരുന്നു അധികൃതർ തീരുമാനിച്ചിരുന്നത്‌. എന്നാൽ, മൊകേരിയിലെ കുട്ടികൾ സ്വമേധയാ ആ പ്രവൃത്തി ഏറ്റെടുക്കുകയായിരുന്നു. 

August 23
12:53 2019

Write a Comment

Related News