SEED News

വിത്ത്‌ പേനയേന്താൻ കുഞ്ഞിക്കൈകൾ

ഏര്യം വിദ്യാമിത്രം യു.പി.സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ വിത്ത്‌ പേന നിർമാണക്കളരി നടത്തി. മാടായി ബഡ്സ് സ്കൂളിലെ അധ്യാപികമാരായ നിഷ, വിന്യ എന്നിവരാണ് പേന നിർമാണ ക്ലാസെടുത്തത്. ക്ലബ്ബിലെ 36 വിദ്യാർഥികൾ പങ്കെടുത്തു. പ്രത്യുഷ്, മഹി, സുഗേഷ്, എൻ.കെ. ഷൈൻ എന്നിവർ നേതൃത്വം നൽകി. 
പ്ലാസ്റ്റിക് പേന ഒഴിവാക്കി സ്കൂളിലെ എല്ലാ കുട്ടികൾക്കും വിത്ത്‌പേന നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ശില്പശാല.

August 23
12:53 2019

Write a Comment

Related News