SEED News

പ്ലാസ്റ്റിക്‌ പുനരുപയോഗം കണ്ടറിഞ്ഞ്

പ്ലാസ്റ്റിക്‌ പാഴ്‌വസ്തുക്കളുടെ പുനരുപയോഗരീതികൾ നേരിൽ കണ്ടറിയാൻ കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ സീഡംഗങ്ങൾ  വലിയവെളിച്ചം വ്യവസായ വികസനകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന റീമ പ്ലാസ്റ്റിക്‌ റീസൈക്ലിങ്‌ കേന്ദ്രത്തിലെത്തി. 
ആവശ്യം കഴിഞ്ഞ് മനുഷ്യർ വലിച്ചെറിയുന്ന  ഒട്ടുമിക്ക പ്ലാസ്റ്റിക്‌ പാഴ്‌വസ്തുക്കളും മറ്റ് വിവിധ രൂപത്തിലാക്കി ഉപയോഗിക്കാൻ സജ്ജമാക്കുന്ന പ്രവർത്തനങ്ങൾ വിദ്യാർഥികൾക്ക് ഇവിടെ നേരിൽ കാണാനായി. വ്യവസായ വികസന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക്‌ കയർ നിർമാണശാല, പി.വി.സി. പൈപ്പ് നിർമാണശാല, വാട്ടർ ടാങ്ക് നിർമാണശാല, അലൂമിനിയം റൂഫിങ്‌ ഷീറ്റ് നിർമാണശാല, നിലവിളക്ക്, കിണ്ടി, ഉരുളി, തുടങ്ങിയവ നിർമിക്കുന്ന ലോഹപ്പാത്ര നിർമാണശാല, ആഭരണനിർമാണശാല, സിന്തറ്റിക്‌ ഫൈബർ ഉപയോഗിച്ചുള്ള തലയണനിർമാണശാല, ഫർണിച്ചർ നിർമാണശാല, കാർഡ് ബോർഡ് നിർമാണശാല, പച്ചതേങ്ങയിൽനിന്നുള്ള വെളിച്ചെണ്ണ നിർമാണശാല, അച്ചാർ നിർമാണശാല  എന്നിവിടങ്ങളിൽ സന്ദർശിച്ച് അവയുടെ പ്രവർത്തനരീതികളും കുട്ടികൾ കണ്ടറിഞ്ഞു. 
സീഡ് കോ ഓർഡിനേറ്റർ രാജൻ കുന്നുമ്പ്രോൻ, അഭിൻ ദിവാകർ, രാഗേഷ് തില്ലങ്കേരി, മേപ്പാടൻ ഗംഗാധരൻ, പി.ടി.എ. പ്രസിഡന്റ് പറമ്പൻ പ്രകാശൻ, എൻ.പുഷ്പ, യു.കെ.അജിത, എം.ബിനി, എം.സോജ, കെ.വത്സല എന്നിവർ നേതൃത്വം നൽകി. 

August 23
12:53 2019

Write a Comment

Related News