SEED News

സീഡ് പ്രാദേശിക പരിസ്ഥിതി ചർച്ച

 മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ നടത്താൻ നിർദേശിച്ചിരുന്ന 'പഠിക്കാം പ്രാദേശിക പരിസ്ഥിതി പ്രശ്നങ്ങൾ' എന്ന വിഷയത്തിലുള്ള ചർച്ചയുടെ റിപ്പോർട്ട് ഈ മാസം 30 വരെ സമർപ്പിക്കാം. വെള്ളപ്പൊക്കം മൂലം മത്സരം നടത്താനാവാതെ വന്ന സ്കൂളുകൾക്കു കൂടി പങ്കെടുക്കുന്നതിനാണ് 30 വരെ അവസരം നൽകുന്നത്. സ്കൂളിൽ പരിസ്ഥിതി അവലോകന യോഗം വിളിച്ചുചേർക്കണം. ഈ യോഗത്തിൽ സർക്കാർ വകുപ്പുകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും പ്രതിനിധികളെയും നാട്ടിലെ പരിസ്ഥിതി പ്രവർത്തകരെയും രക്ഷിതാക്കളെയും പങ്കെടുപ്പിക്കാം.

ചർച്ചകളുടെ അടിസ്ഥാനത്തിൽ ഉരുത്തിരിഞ്ഞുവരുന്ന നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പരിസ്ഥിതി പ്രശ്നങ്ങളും അവയ്ക്ക് യോഗത്തിൽ ഉയർന്നുവന്ന പരിഹാരങ്ങളും എഴുതിത്തയ്യാറാക്കി നൽകണം. യോഗത്തിൽ പങ്കെടുത്തവർ ഒപ്പിട്ട മിനിറ്റ്‌സിന്റെ കോപ്പിയും വേണം. റിപ്പോർട്ടുകൾ അടുത്തുള്ള മാതൃഭൂമി ജില്ലാ ഓഫീസിൽ എത്തിക്കണം.

ഓരോ ജില്ലയിലും ഏറ്റവും മികച്ച മൂന്ന് റിപ്പോർട്ടുകൾക്ക് പ്രോത്സാഹന സമ്മാനവും സംസ്ഥാനതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രം 10,000, 6,000, 4,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫിയും നൽകും.

August 24
12:53 2019

Write a Comment

Related News