SEED News

മാതൃഭൂമി സീഡ് ക്ളബ്ബ്‌ പരിസ്ഥിതി അവലോകനയോഗം

മാവേലിക്കര: ഉളുന്തി ഹോളി ഇൻഫന്റ് ജീസസ് യു.പി.സ്കൂളിലെ മാതൃഭൂമി സീഡ് ക്ളബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി അവലോകനയോഗം നടത്തി. പ്രാദേശിക പരിസ്ഥിതിപ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനും പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നതിനുമായിട്ടായിരുന്നു യോഗം. സാമൂഹികപ്രവർത്തകനായ മധു കലവറ അവലോകനയോഗം ഉദ്ഘാടനം ചെയ്തു.
സ്കൂൾ ലോക്കൽ മാനേജർ ഫാ. അമൽരാജ് അധ്യക്ഷനായി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം എൻ.സുധാമണി, കെ.ഉദയഭാനു, സന്തോഷ്‌കുമാർ, സൂസൻ തോമസ്, ജി.ഗണേഷ്‌കുമാർ, സഞ്ജീവ് കോശി, ജോസ്‌ ജോസഫ്, എച്ച്.സുധീർ, ടി.എം.ലീന, ലിറ്റോ ലിങ്കൺ, ജയറാണി തുടങ്ങിയവർ പ്രസംഗിച്ചു.

August 24
12:53 2019

Write a Comment

Related News