SEED News

അന്യം നിന്നുപോകുന്ന കാർഷിക വഴികളിലേക്ക് അറിവുപകർന്ന് സീഡ് ക്ലബ്ബ്

പൂച്ചാക്കൽ: അന്യം നിന്നുകൊണ്ടിരിക്കുന്ന കാർഷിക വഴികളിലേക്ക് കുട്ടികളെ കൂട്ടി കൊണ്ടുപോയത് 86-കാരൻ. മണപ്പുറം സെയ്ന്റ് തെരേസാസ് ഹൈസ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന കർഷകദിനാഘോഷ പരിപാടിയിലാണ് കാർഷിക സംസ്‌കാരത്തിന്റെ നൻമയാർന്ന അറിവുകൾ പകർന്ന് നൽകിയത്.  വാർധക്യത്തിന്റെ അവശതയെ മറികടന്ന് കൃഷി കാര്യങ്ങളിൽ വ്യാപൃതനാണ് പള്ളിപ്പുറം സ്വദേശിയായ കെ.കരുണാകരൻ. സീഡ് ക്ലബ്ബ് അംഗങ്ങൾക്ക് തൈകൾ നൽകിക്കൊണ്ട് കർഷകദിനാഘോഷം അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഓരോരുത്തർക്കും ഉള്ള ഭൂമിയിൽ കൃഷിചെയ്ത് കാർഷികസംസ്‌കാരം വളർത്തിയെടുക്കാൻ വിദ്യാർഥികൾ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
 സ്‌കൂൾ മാനേജർ ഫാ.വർഗീസ് മാണിക്കനാം പറമ്പിൽ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.എസ്.രാജേന്ദ്രൻ കർഷകരെ ആദരിച്ചു. കൃഷി രീതിയെക്കുറിച്ച് ജോസ്‌മോൻ ക്ലാസെടുത്തു. പ്രഥമ അധ്യാപിക എലിസബത്ത് പോൾ, മരിയ, സ്റ്റാലിൻ തുടങ്ങിയവർ പങ്കെടുത്തു.

August 24
12:53 2019

Write a Comment

Related News