SEED News

ജനിതക സാങ്കേതികവിദ്യയിലെ നൂതന അറിവുകൾ പങ്കുവെച്ച്‌ മുഖാമുഖം

ഏറാമല: ജനിതക സാങ്കേതികവിദ്യയുടെ നൂതന അറിവുകൾ പങ്കുവെച്ച് ശാസ്ത്രകാരനുമായി മുഖാമുഖം. ഓർക്കാട്ടേരി കെ.കെ.എം. ഗവ. ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബാണ് പരിപാടി സംഘടിപ്പിച്ചത്. ബയോടെക്നോളജിസ്റ്റും ഡി.എസ്.ടി.യിലെ യുവ ശാസ്ത്രജ്ഞനുമായ ഡോ. ടി.പി. ഇജ്നുവാണ് പരിപാടിക്കെത്തിയത്.

ചരിത്രരചനയ്ക്ക് ഉൾപ്പെടെ ജനിതക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയതോടെ പൊള്ളയായ വാദങ്ങൾക്കുപകരം, വ്യക്തതയുള്ള ചരിത്രനിർമിതി സാധ്യമാകുന്നതായി അദ്ദേഹം പറഞ്ഞു. ഹ്യുമൻ ജിനോം പ്രോജക്ട്, തന്മാത്ര ജീവശാസ്ത്രം തുടങ്ങിയ ശാഖകളെയും അദ്ദേഹം പരിചയപ്പെടുത്തി

August 27
12:53 2019

Write a Comment

Related News