SEED News

‘സേവ് ആമസോൺ’ കാമ്പയിനുമായി സീഡ്

താമരശ്ശേരി: വേളംകോട് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആമസോൺ മഴക്കാടുകളെ തീപ്പിടിത്തത്തിൽനിന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സേവ് ആമസോൺ കാമ്പയിൻ സംഘടിപ്പിച്ചു.

ആഗോള കാലാവസ്ഥ പ്രതിസന്ധിയുടെ നടുവിലായിരിക്കുമ്പോൾ ഓക്സിജന്റെയും ജൈവ വൈവിധ്യങ്ങളുടെയും കലവറയായ ആമസോണിന്റെ തകർച്ച താങ്ങാനാവില്ലെന്നും അതിനെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കാമ്പയിൻ.

ഡോക്യുമെന്ററി പ്രദർശനം, കൊളാഷ് നിർമാണം, പോസ്റ്റർ നിർമാണം, റാലി എന്നിവയും നടന്നു. മെറിൻ എബ്രാഹം ആമസോണിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സീഡ് കോ-ഒാർഡിനേറ്റർ ഫാ.റെജി കോലാനിക്കൽ, ബേസിൽ പൗലോസ്, ബെസ്റ്റിൻ ബെന്നി, റോഷ്ന പോൾ തുടങ്ങിയവർ സംസാരിച്ചു

August 28
12:53 2019

Write a Comment

Related News