SEED News

കാർഷിക സ്വയംപര്യാപ്തഗ്രാമം പദ്ധതി തുടങ്ങി

കൊയിലാണ്ടി: കാർഷികസംസ്കാരം കുട്ടികളിലൂടെ പൊതുസമൂഹത്തിന് പകർന്നുനൽകുകയെന്ന ലക്ഷ്യത്തോടെ തൃക്കുറ്റിശ്ശേരി ഗവ. യു.പി. സ്കൂളിൽ കാർഷിക സ്വയംപര്യാപ്തഗ്രാമം പദ്ധതിക്ക് തുടക്കംകുറിച്ചു.

രക്ഷിതാക്കൾക്ക് കൂൺ നൽകി യുവ കർഷകനായ കെ. ഷൈൻ ഉദ്ഘാടനം ചെയ്തു. ജൈവപച്ചക്കറി കൂൺ, അക്വാപോണിക്സ്, നേന്ത്രവാഴ തുടങ്ങിയ കൃഷിപരിപാലനത്തിൽ പരിശീലനം നൽകി. കാർഷിക കൂട്ടായ്മകൾ രുപവത്കിച്ച് കർഷകരിൽനിന്ന് വിളവുകൾ ശേഖരിച്ചശേഷം ആഴ്ചച്ചന്തകളിലൂടെ വിറ്റഴിക്കും. സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പി.ടി.എ. പ്രസിഡന്റ് കെ.കെ. സിജിത് അധ്യക്ഷനായി. കെ. ഗോപി, വി.സി. നികേഷ് കുമാർ, ടി.കെ. മധുസൂദനൻ എന്നിവർ സംസാരിച്ചു

August 28
12:53 2019

Write a Comment

Related News