SEED News

മാതൃഭൂമി സീഡ് പ്രാദേശിക പരിസ്ഥിതിചർച്ച: 30-വരെ റിേപ്പാർട്ട് സമർപ്പിക്കാം


ആലപ്പുഴ: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ 2019-20 അധ്യയനവർഷത്തിന്റെ ആദ്യ ടേമിൽ നടത്താൻ നിർദേശിച്ചിരുന്ന ‘പഠിക്കാം പ്രാദേശിക പരിസ്ഥിതിപ്രശ്നങ്ങൾ’ എന്ന മത്സരത്തിന്റെ റിപ്പോർട്ട് ഓഗസ്റ്റ് 30-വരെ സമർപ്പിക്കാം.
പ്രളയംമൂലം പരിപാടി നടത്താനാകാതെ വന്ന സ്കൂളുകൾക്കുകൂടി മത്സരത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്നതിനാണ് തീയതി നീട്ടിയത്.
സ്കൂളിൽ വിളിച്ചുചേർക്കുന്ന പരിസ്ഥിതി അവലോകനയോഗമാണ് മത്സരത്തിലെ പ്രധാന ഘടകം. ഈ യോഗത്തിൽ സർക്കാർ വകുപ്പുകളിലെ പ്രതിനിധികളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആളുകളെയും നാട്ടിലെ പരിസ്ഥിതിപ്രവർത്തകരെയും രക്ഷിതാക്കളെയും പങ്കെടുപ്പിക്കാം. 
ചർച്ചകളുടെ അടിസ്ഥാനത്തിൽ ഉരുത്തിരിഞ്ഞുവരുന്ന നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പരിസ്ഥിതിപ്രശ്നങ്ങളും അവയ്ക്ക് യോഗത്തിൽ ഉയർന്നുവന്ന പരിഹാരങ്ങളും ക്രോഡീകരിച്ച് എഴുതിത്തയ്യാറാക്കിയാണ് മത്സരത്തിന്‌ നൽകേണ്ടത്. യോഗത്തിൽ പങ്കെടുത്തവർ ഒപ്പിട്ട മിനിറ്റ്‌സിന്റെ പകർപ്പും വേണം. റിപ്പോർട്ടുകൾ ഏറ്റവും അടുത്തുള്ള മാതൃഭൂമി ജില്ലാ ഓഫീസിൽ എത്തിക്കണം. 
ഓരോ ജില്ലയിലും ഏറ്റവും മികച്ച മൂന്ന് റിപ്പോർട്ടുകൾക്ക് പ്രോത്സാഹന സമ്മാനവും സംസ്ഥാനതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യാഥാക്രമം 10,000 രൂപ, 6,000 രൂപ, 4,000 രൂപ വീതം ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫിയുമാണ് സമ്മാനം. സംശയങ്ങൾക്കും വിശദവിവരങ്ങൾക്കും 9495919720 എന്ന നമ്പരിൽ 
ബന്ധപ്പെടാം.

August 28
12:53 2019

Write a Comment

Related News