SEED News

സി.ബി.എം. സ്‌കൂളിൽ ‘ലവ്പ്ലാസ്റ്റിക്’ പദ്ധതി


ചാരുംമൂട്: നൂറനാട് സി.ബി.എം. ഹയർ സെക്കൻഡറി സ്‌കൂളിലെ സീഡ് ക്ലബ്ബും റൂട്ട്‌സ് ബയോഡൈവേഴ്‌സിറ്റി ക്ലബ്ബും ചേർന്ന് ലവ്പ്ലാസ്റ്റിക് പദ്ധതി തുടങ്ങി. രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ പ്ലാസ്റ്റിക് ഉപയോഗം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുന്നതിനായി പരിസ്ഥിതി സൗഹാർദമായ പദ്ധതികളാണ് നടപ്പാക്കുന്നത്. 
മുളകൊണ്ടും കാർഡ്‌ബോർഡ് കൊണ്ടും കുട്ടികൾ ഉണ്ടാക്കിയ ആകർഷകമായ പെൻബിന്നുകൾ സ്‌കൂളിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു. ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകൾ സംഭരിച്ച്  ചോക്കുപെട്ടി, ഫ്‌ളവർവേസ്, ഡസ്റ്റർ മുതലായവ നിർമിക്കും.
ബാക്കിവരുന്നവ പഞ്ചായത്തുകൾ മുഖാന്തരം പുനഃചംക്രമണം നടത്തും.
പി.ടി.എ. പ്രസിഡന്റ് പ്രഭാ വി.മറ്റപ്പള്ളി പദ്ധതി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ആർ.സജിനി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ.ഹരീഷ് കുമാർ, ബയോഡൈവേഴ്‌സിറ്റി ക്ലബ്ബ് കൺവീനർ കെ.ഉണ്ണികൃഷ്ണൻ, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ ആർ.സിനി, സ്മിത ബി.പിള്ള, എസ്.സുനിത, സുഭാഷ് മംഗലശ്ശേരി എന്നിവർ പ്രസംഗിച്ചു.

August 28
12:53 2019

Write a Comment

Related News