SEED News

നാടൻരീതികൾ പരിചയപ്പെടുത്തി നാട്ടറിവ് ദിനാഘോഷം


പൂച്ചാക്കൽ: എല്ലാം തനി നാടൻ രീതികൾ... നാടൻ പലഹാരങ്ങൾ, നാടൻ കറികൾ, നാട്ടുചികിത്സാരീതികൾ തുടങ്ങി നാട്ടുമര്യാദകൾ വരെ പരിചയപ്പെടുത്തി നാട്ടറിവ് ദിനാഘോഷം കുട്ടികൾക്ക് വേറിട്ട അനുഭവമായി. മണപ്പുറം ഗവ. ഫിഷറീസ് എൽ.പി. സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നാട്ടറിവ് ദിനാഘോഷം നടന്നത്. പതിനാറോളം കലാകാരൻമാരും കലാകാരികളും ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിലെത്തി. നാടൻ ശൈലികൾ, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ എന്നിവയും അവർ കുട്ടികൾക്കായി പങ്കുവെച്ചു. നാടൻകലകളായ വട്ടക്കളി, കോൽ കളി എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി. സ്കൂൾ വളപ്പിൽ നാട്ടുമാവിൻതൈകൾ നട്ടു. നാടൻവിഭവങ്ങളാൽ തയ്യാറാക്കിയ സദ്യയും നടന്നു. പഞ്ചായത്തംഗം അമ്പിളി തിലകൻ, സ്കൂൾ പ്രഥമാധ്യാപിക ബി.ജയശ്രീ, സീഡ് കോ-ഓർഡിനേറ്റർ ആനി വർഗീസ്, അധ്യാപികമാരായ കെ.എൻ.സിന്ധു, എം.എസ്.ബിന്ദു എന്നിവർ നേതൃത്വം നൽകി.

August 28
12:53 2019

Write a Comment

Related News