SEED News

വിവിധ ഇനം വാഴത്തൈകളുമായി വിദ്യാർത്ഥികൾ...

കോട്ടപ്പുറം  ഗവണ്മെന്റ്  എൽപി സ്കൂളിൽ വിവിധ ഇനത്തിൽ പെട്ട വാഴ തൈകളുടെ ശേഖരണവും നടീൽ ഉത്‌ഘാടനം നിർവഹിച്ചു .നേന്ത്ര ,പൂവൻ,നാലിപൂവൻ,കദളി,റോബെസ്റ് ,കൂമ്പിലാക്കണ്ണൻ.... തുടങ്ങി വിവിധ ഇനത്തിൽ പെട്ട പന്ത്രണ്ട് തരം വാഴത്തൈകൾ വിദ്യാലയത്തിൽ നട്ടു .പോഷകസമൃദ്ധമായ വിഭവങ്ങൾ നൽകുന്ന വാഴകളെ അടുത്ത് അറിയുക എന്ന ലക്ഷ്യത്തോടെ ആണ് വിദ്യാലയത്തിൽ പരുപാടി സംഘടിപ്പിച്ചത്,വാഴകളുടെ വിവിധ ഉപയോഗങ്ങൾ അധ്യാപകർ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി .പ്രവർത്തനോത്ഘാടനം പ്രധാനാധ്യാപിക നിർവഹിച്ചു.അധ്യാപകർക്കൊപ്പം രക്ഷിതാക്കളൂം വിദ്യാലയത്തിന്റെ ഈ ഉദ്യമത്തിൽ പങ്കാളികൾ ആയി.തുടർന്നും വിവിധ ഇനത്തിൽ പെട്ട വാഴകൾ വിദ്യാലയത്തിൽ നട്ടുപിടിപ്പിക്കും .

August 28
12:53 2019

Write a Comment

Related News